ദേവരാഗ് ചികിത്സാ നിധിയിലേക്ക് മിത്ര ചാരിറ്റിയുടെ സഹായധനം കൈമാറി

Share

ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ചെറുകരപറമ്പിൽ താമസിക്കും രാധികയുടെ ഏഴു വയസ്സുള്ള ദേവരാഗിന് ഹൈബ്രോസെലുറിയ ബാധിച്ച് കരളും വൃക്കയും പ്രവർത്തനരഹിതമായതിനാൽ മാറ്റിവെക്കൽ ചികിത്സിക്കായി ജില്ലയിൽ പ്രവർത്തിക്കുന്ന കാരുണ്യ സേവന രംഗത്ത് തണലായി നിൽക്കുന്ന മിത്ര ചാരിറ്റി ട്രസ്റ്റിൻ്റെ അധിക ധനസഹായം കമ്മിറ്റി ജനറൽ കൺവീനറും ചെമ്മനാട് ഗ്രാമ പഞ്ചായത്ത് അംഗവുമായ ടി. പി. നിസാറിന് കൈമാറി. ചാരിറ്റി രക്ഷാധികാരി കെ.വി സുരേശൻ, വൈസ് പ്രസിഡണ്ട് സിബി പോൾ, ട്രഷറർ രാജകല നാരായണൻ, ട്രസ്റ്റ് അംഗങ്ങായ കുമാരൻ മാസ്റ്റർ, മുരളീധരൻ അടുക്കത്ത് വയൽ, സമീറ ഖാദർ” രവീന്ദ്രൻ കരിച്ചേരി, ഉണ്ണികൃഷ്ണൻ പൊയിനാച്ചി എന്നിവർ ചടങ്ങിൽ സംബദ്ധിച്ചു .

Back to Top