L D F സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ മാതൃകാപരം :എൻ സി പി

Share

L D F സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ മാതൃകാപരം
:എൻ സി പി
പാലക്കുന്ന്: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തിൻകീഴിൽ ഉദുമ നിയമസഭാമണ്ഡലത്തിൽ പൂർത്തീകരിച്ചതും, ഇപ്പോൾ തുടരുന്നതുമായ വികസന പദ്ധതികൾ മാതൃകാപരമാണെന്ന് എൻസിപി,നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സുബൈർ പടുപ്പ് പറഞ്ഞു എൻസിപി ഉദുമ മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
എൻസിപി ഉദുമ മണ്ഡലം പ്രസിഡണ്ട് ഇടി മത്തായി അധ്യക്ഷത വഹിച്ചു ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് ജോസഫ് വടകര കാസർഗോഡ് നിയമസഭാ മണ്ഡലം ബ്ലോക്ക് ജനറൽ സെക്രട്ടറി ഹമീദ് ചേരങ്കൈ ഉദുമ നിയമസഭാമണ്ഡലം ബ്ലോക്ക് കമ്മിറ്റി ട്രഷറർ ചന്ദ്രൻ, സതീശൻ വർക്കി, തുടങ്ങിയവർ പ്രസംഗിച്ചു
ഉദുമ നിയമസഭ മണ്ഡലം ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി നാസർ പള്ളം, സ്വാഗതവും,മനോജ് കുമാർ നന്ദിയും പറഞ്ഞു

Back to Top