കവുങ്ങ് കർഷക സംഗമം വിജയിപ്പിക്കും. യു.ഡി.എഫ്. ബദിയഡുക്ക

ബദിയഡുക്ക: യു.ഡി.എഫ്. ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ മെയ് 4ന് ബദിയഡുക്ക ഗുരുസദനിൽ നടക്കുന്ന കവുങ്ങ് കർഷക സംഗമം വിജയിപ്പിക്കാൻ ബദിയടുക്ക പഞ്ചായത്ത് UDF കമ്മിറ്റി തീരുമാനിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൽഘാടനം ചെയ്യുന്ന പരിപാടിയിൽ യു ഡി എഫ്സംസ്ഥാന നേതാക്കൾ പങ്കെടുക്കും. സംഗമത്തിൽ എല്ലാ ഗ്രാമത്തിൽ നിന്നും കവുങ്ങ് കർഷകരെ പങ്കെടുപ്പിക്കാൻ ബദിയടുക്കയിൽ നടന്ന യു.ഡി.എഫ് പഞ്ചായത്ത് തല സ്വാഗത സംഘം യോഗംതീരുമാനിച്ചു.
സ്വാഗത സംഘം ചെയർമാൻ കെ. നീലകണ്ഠൻ യോഗം ഉൽഘാടനം ചെയ്തു.
സി.എ. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. നാരായണൻ നീർച്ചാൽ സ്വാഗതം പറഞ്ഞു. മാഹിൻ കേളോട്ട്, കല്ലഗ ചന്ദ്രശേഖര റാവു, കുഞ്ഞമ്പു നമ്പ്യാർ, പി.ജി. ചന്ദ്രഹാസ റൈ, അൻവർ ഓസോൺ, ശ്യാമപ്രസാദ് മാന്യ, കരുണാകരൻ, അബ്ദുല്ല ചാലക്കര, ബദ്റുദ്ദീൻ താസിം, ജയശ്രീ, എം.എസ്. മൊയ്തു, ഗംഗാധര ഗോളിയടുക്ക, ഹമീദ് പള്ളത്തടുക്ക, ഖാദർ മാന്യ, ഹമീദ് ഹാജി മാന്യ, അനിതാ ക്രാസ്റ്റ, എ.കെ. മുഹമ്മദ്, ഇഖ്ബാൽ ഫുഡ് മാജിക്ക്, അനുസൂയ, ബി.കെ. ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു.