കവുങ്ങ് കർഷക സംഗമം വിജയിപ്പിക്കും. യു.ഡി.എഫ്.

ചെർക്കള: മെയ് 4 ന് പ്രതിപക്ഷ നേതാവ് ഉൽഘാടനം ചെയ്യുന്ന കവുങ്ങ് കർഷക സംഗമം വിജയിപ്പിക്കാൻ യു.ഡി.എഫ്. ചെങ്കള പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
ജില്ലാ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള യോഗം ഉൽഘാടനം നിർവ്വഹിച്ചു. യു.ഡി.എഫ് ചെയർമാൻ ജലീൽ എരുതുംകടവ് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം പാലാട്ട്, ഖാൻ പൈക്ക, ബി.എം.എ ഖാദർ, ഇ. അബൂബക്കർ, കുഞ്ഞികൃഷ്ണൻ നായർ കാട്ടുകൊച്ചി, അബ്ദുൽ ജലീൽ എ.കെ., മുഹമ്മദ് കുഞ്ഞി ചേരൂർ, സി.ച്ച്. വിജയൻ നാസർ ചെർക്കളം എന്നിവർ പ്രസംഗിച്ചു.
200 കർഷകരെ സംഗമത്തിലേക്ക് എത്തിക്കുവാൻ തീരുമാനിച്ചു.
യോഗത്തിൽ യു.ഡി.എഫ് വാർഡ് നേതാക്കൾ പങ്കെടുത്തു. എല്ലാ വാർഡിലും കൺവെൻഷൻ നടത്തുവാൻ തീരുമാനിച്ചു.
ബി.എ. ഇസ്മായിൽ കോലാച്ചിയടുക്കം സ്വാഗതവും ഇഖ്‌ബാൽ ചായിന്റടി നന്ദിയും പറഞ്ഞു.