കുറിച്ചിക്കുന്ന് കോളനിയിലെ മിച്ചഭൂമി സമരം ദളിത് സമൂഹത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ വിജയമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി

പള്ളിക്കര : ബേക്കൽ കുറിച്ചിക്കുന്ന് കോളനിയിലെ മിച്ചഭൂമി സമരം ദളിത് സമൂഹത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ വിജയമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി.പറഞ്ഞു. കോൺഗ്രസ് നേതൃത്വം നൽകിയ കുറിച്ചിക്കുന്ന് കോളനിയിലെ മിച്ചഭൂമി സമരത്തിന്റെ 40-ാം വർഷികാഘോഷത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തും മുതിർന്നവരെ ആദരിക്കുകയും ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അധ്യക്ഷനായി.
യൂത്ത് കോൺഗ്രസ് പാർലിമെൻറ് മണ്ഡലം മുൻ പ്രസിഡണ്ട് സാജിദ് മൗവ്വൽ മുഖ്യ പ്രഭാഷണം നടത്തി.ഡിസിസി ജനറൽ സെക്രട്ടറി കെ.പി.പ്രകാശൻ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി.രാമചന്ദ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.പി..എം.ഷാഫി, സമരത്തിന് നേതൃത്വം നൽകിയ എം.സുന്ദരൻ കുറിച്ചിക്കുന്ന്, സംഘാടക സമിതി കൺവീനർ രാജു കുറിച്ചിക്കുന്ന്, പഞ്ചായത്ത് മെമ്പർ ചോണായി മുഹമ്മദ് കുഞ്ഞി, ഗോപാലൻ കുറിച്ചിക്കുന്ന്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി എം. രത്നാകരൻ നമ്പ്യാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മഹേഷ് തച്ചങ്ങാട്, അഡ്വ. മണികണ്ഠൻ നമ്പ്യാർ, അബ്ദുൾ റഷീദ് കീക്കാൻ, ബി.ടി.രമേശൻ, ശശീന്ദ്രൻ കളത്തിങ്കാൽ, സി.കെ.കുഞ്ഞികൃഷ്ണൻ, സജീവൻ മടിവയൽ, സാമി കുട്ടി എന്നിവർ സംസാരിച്ചു.
മെഡിക്കൽ ക്യാമ്പ്, മുറ്റത്തൊരു മാവിൻതൈ നടൽ, 40 പേര് രക്തദാനം ചെയ്യൽ, സമാപന സമ്മേളനം അടക്കം നിരവധി പരിപാടികൾ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.