കാഞ്ഞങ്ങാട് നഗരസഭ പതിനെട്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച റംസാൻ റിലീഫ് പ്രവർത്തനങ്ങൾ ശ്രദ്ധേയമായി: ഗ്രീൻസ്റ്റാർ സ്പോർട്സ് ക്ലബ്ബ് സമൂഹനോമ്പ് തുറയും നടത്തി

Share

കാഞ്ഞങ്ങാട് നഗരസഭ പതിനെട്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച റംസാൻ റിലീഫ് പ്രവർത്തനങ്ങൾ ശ്രദ്ധേയമായി: ഗ്രീൻസ്റ്റാർ സ്പോർട്സ് ക്ലബ്ബ് സമൂഹനോമ്പ് തുറയും നടത്തി

 

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ പതിനെട്ടാം വാർഡ് മുസ്ലിം ലീഗ് സംഘടിപ്പിച്ച റംസാൻ റിലീഫും, സമൂഹ നോമ്പുതുറയും ശ്രദ്ധേയമായി. റിലീഫ് പ്രവർത്തനത്തനങ്ങളുടെ ഭാഗമായി. ആരോഗ്യ ചികിൽസാധനസായമുൾപ്പെടെ നിരവധി ജീവകാരുണ്യ പദ്ധതികൾ നടത്തിയാണ് പതിനെട്ടാം വാർഡ് മുസ്ളിം ലീഗ് കമ്മിറ്റിയും, ഗ്രീൻസ്റ്റാർ സ്പോർട്ട്സ് ക്ലബ്ബും ചേർന്ന് പരിശുദ്ധ റംസാൻ മാസത്തെ ധന്യമക്കിയത്.

ആറങ്ങാടി കരീമുൽ ഇസ്ലാമിയ എ. എൽ. പി. സ്കൂൾ പരിസരത്ത് ചേർന്ന ചടങ്ങിന് ആറങ്ങാടി ജുമാ അത്ത് പള്ളി ഖത്തീബ് നൗഫൽ ബാഖഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. വാർഡ് ലീഗ് പ്രസിഡണ്ട് എം. ഇബ്രാഹിം കുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഇഫ്താർ സംഗമവും റിലീഫ് പ്രവർത്തനങ്ങളുടെ ഉൽഘാടന ചടങ്ങും മുനിസിപ്പൽ മുസ്ലിം ലീഗ് ആക്റ്റിംങ്ങ് പ്രസിഡണ്ട് എൻ.എ. ഉമ്മർ ഉൽഘാടനം ചെയ്തു.

 

വിവിധ സേവന പ്രവർത്തന പദ്ധതികളുടെ ഭാഗമായി

സി.എച്. സെന്ററിനു ഏർപ്പെടുത്തിയ ധനസഹായം, വാർഡ് ലീഗ് കമ്മിറ്റി പ്രസിഡന്റ്‌ എം. ഇബ്രാഹിം കുട്ടി, മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ്‌ എൻ.എ. ഉമ്മറിന് കൈമാറി.

റംസാൻ റിലീഫ് വിതരണോൽഘാടനം മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ എം. കെ. റഷീദ് ഹാജി ആറങ്ങാടി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്‌ ഇ. കെ. അബ്ദുൽ റഹിമാനു നൽകി നിർവ്വഹിച്ചു. ദുബായ് കെ എം സി സിയുടെ ചികിത്സ സഹായങ്ങൾ എം.എ. അസൈനാർ വാർഡ് ലീഗ് സെക്രട്ടറി എം. സൈനുദ്ദീനും, കെ. എം. മുഹമ്മദ്‌ മുനിസിപ്പൽ ലീഗ് വൈസ് പ്രസിഡന്റ്‌ ടി. അസീസ് ആറങ്ങാടിക്കും കൈമാറി.

എം.കെ. അബ്ദുൾ,ടി. അസീസ് ആറങ്ങാടി,

എം.കെ. ലത്തീഫ്, എം. എ. അസൈനാർ, ഇബ്രാഹിം പള്ളിക്കര, എം.കെ. അഷ്‌റഫ്‌, എം. അബു സാലി, റിഗ് അബ്ദുൽ റഹിമാൻ,എൻ. അഹമ്മദ് കുഞ്ഞി, അലങ്കാർ അബുബക്കർ, ഹാഷിം കാക്കാട്, കെ. കെ. ജുഹൈർ, അസ്‌കർ, അൻവർ അപ്പാട്ട്, ശരീഫ് നിലാങ്കര, കെ. കെ. അഷ്‌റഫ്‌ തുടങ്ങിയവർ സംസാരിച്ചു. എം. സൈനുദ്ധീൻ സ്വാഗതവും, എം. ബഷീർ നന്ദിയും പറഞ്ഞു.

തുടർന്ന് ആറങ്ങാടി ഇമാഅത്ത് പള്ളി പരിസരത്തു നടന്ന സമൂഹ നോമ്പ് തുറയിൽ സമൂഹത്തിലെ വ്യത്യസ്ത മേഖലയിൽ നിന്നുള്ള നിരവധി വിശ്വാസികളും നാട്ടുകാരും പങ്കെടുത്തു.

പടം:കാഞ്ഞങ്ങാട് നഗരസഭ പതിനെട്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ഏർപ്പെടുത്തിയ റംസാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഉൽഘാടനവും ഗ്രീൻ സ്റ്റാർ സ്പോർട്ട്സ് സംഘടിപ്പിച്ച ഇഫ്ത്താർ സംഗമവും മുനിസിപ്പൽ ലീഗ് ആക്റ്റിങ്ങ് പ്രസിഡണ്ട് എൻ.എ. ഉമ്മർ നിർവ്വഹിക്കുന്നു

Back to Top