കാഞ്ഞങ്ങാട് നഗരസഭ പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ റിലീഫ് പ്രവർത്തനങ്ങൾ മാതൃകാപരമായി, ഇഫ്ത്താർ സംഗമവും നടന്നു

Share

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് സംഘടിപ്പിച്ച റിലീഫ് പ്രവർത്തനങ്ങളും ഇഫ്ത്താർ സംഗമവും വിവിധ സേവന പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച് നാടിന്റെ അഭിമാനമായി. ആരോഗ്യ ചികിൽസ സഹായമുൾപ്പെടെ വിവിധ സഹായ പദ്ധതികൾ നടത്തിയാണ് പരിശുദ്ധ റംസാൻമാസത്തെ ധന്യമക്കിയത്. കൂളിയങ്കാൽ ബസാറിൽ സംഘടിപ്പിച്ച ചടങ്ങിന് കുന്നുമ്മൽ മുഹിയുദ്ദീൻ മസ്ജിദ് ഖത്തീബ് ഉസ്മാൻ ഹമീദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. വാർഡ് ലീഗ് പ്രസിഡണ്ട് ടി.അബൂബക്കർ ഹാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഇഫ്താർ സംഗമവും റിലീഫ് പ്രവർത്തനങ്ങളുടെ ഉൽഘാടന ചടങ്ങും മുനിസിപ്പൽ മുസ്ലിം ലീഗ് ആക്റ്റിംങ്ങ് പ്രസിഡണ്ട് എൻ.എ. ഉമ്മർ ഉൽഘാടനം ചെയ്തു.

വിവിധ ധനസഹായ വിതരണങ്ങൾ മുസ്ലിം ലീഗ് സ്റ്റേറ്റ് കൗൺസിലർ എം.പി.ജാഫർ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ബഷീർ ആറങ്ങാടിക്കും സി.എച്ച്.സെന്റെറിന് ഏർപ്പെടുത്തിയ ധനസഹായം വാർഡ് ട്രഷറർ ടി.ഖാദർ ഹാജി എൻ.എ. ഉമ്മറിന് നൽകിയും ദുബായ് കെ എം സി സി ചികിൽസ സഹായം വാർഡ് കൗൺസിലർ ടി.മുഹമ്മദ് കുഞ്ഞി ലീഗ് വാർഡ് സെക്രട്ടറി അബുസാലിക്ക് കൈമാറിയും ആരോഗ്യ ചികിൽസ സഹായം കെ എം സി സി നേതാവ് എ.കെ. മുഹമ്മദ് വാർഡ് ലീഗ് പ്രസിഡണ്ട് എം.ഹമീദിനും സമർപ്പിച്ചു. ചടങ്ങിൽ കെ എം സി സി നേതാവ് എം.കെ. അബ്ദുൾ റഹിമാൻ, ടി. അസീസ് ആറങ്ങാടി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ടി.കുഞ്ഞികൃഷ്ണൻ,ബഷീർ ആറങ്ങാടി, എം.കെ. ലത്തീഫ്, ടി. അന്തുമാൻ, എം.പി.ജാഫർ, എം.കെ.അഷറഫ്,സി.അബ്ദുല്ല ഹാജി, എം.കെ. അബ്ദുൾ റഹിമാൻ ബഹ്റൈൻ, എം. ഇബ്രാഹിം കുട്ടി, ടി.പി. റയീസ് എന്നിവർ പ്രസംഗിച്ചു. എം.അബുസാലി സ്വാഗതവും, എ.കെ.മുഹമ്മദ് നന്ദിയു പറഞ്ഞു.

തുടർന്ന് നടന്ന ഇഫ്ത്താർ സംഗമത്തിൽ സമൂഹത്തിലെ വ്യത്യസ്ത മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി വിശ്വാസികൾ പങ്കെടുത്തു.

പടം: കാഞ്ഞങ്ങാട് നഗരസഭ പന്ത്രണ്ടാം വാർഡ് മുസ്ളീം ലീഗ് കമ്മിറ്റിയുടെ നടന്ന റിലീഫ് പ്രവർത്തനങ്ങളുടെ വിതരണോൽഘാടന ചടങ്ങും ഇഫ്താർ സംഗമവും മുനിസിപ്പൽ മുസ്‌ലിം ലീഗ് ആക്റ്റിംങ്ങ് പ്രസിഡണ്ട് എൻ.എ. ഉമ്മർ നിർവ്വഹിക്കുന്നു

Back to Top