മിത്ര ചാരിറ്റി ട്രസ്റ്റിൻ്റെ മത സൗഹാർദ്ദ കൂട്ടായ്മയും നോമ്പുതുറയും പൊയിനാച്ചിയിൽ വെച്ച്

Share

ജീവകാരുണ്യ പ്രവർത്തനവുമായി കഴിഞ്ഞ 2 വർഷകാലമായി ജില്ലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മിത്ര ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൻ 2023 ഏപ്രിൽ 16 ഞായർ വൈകു 5 മണിക്ക് പൊയിനാച്ചി ആശീർവാദ് ഓഡിറ്റോറിയത്തിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസൂർ പാദൂർ സംഗമം ഉദ്ഘാടനം ചെയ്യും.ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബുബക്കർ മുഖ്യാതിഥിയാകും, പ്രമുഖ എഴുത്ത്കാരൻ ഡോ.വത്സൻ പിലിക്കോട് അനുഗ്രഹ പ്രഭാഷണം നടത്തും. യോഗത്തിൽ മിത്ര ചാരിറ്റി ട്രസ്റ്റ് പ്രസിഡണ്ട് പി.കെ സന്തോഷ് അധ്യക്ഷനാകും* *കൂടാതെ വിവിധ മതമേലധ്യക്ഷന്മാരും, രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങൾ സംബന്ധിക്കും*

Back to Top