സർവ്വീസിൽ നിന്നും പുറത്താക്കപ്പെട്ട 67 അധ്യാപകരെ സർവ്വീസ് ബ്രേക്കുകൂടാതെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടി നടത്തി

Share

കാഞ്ഞങ്ങാട് : സർവ്വീസിൽ നിന്നും പുറത്താക്കപ്പെട്ട 67 അധ്യാപകരെ സർവ്വീസ് ബ്രേക്കുകൂടാതെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹയർ സെക്കണ്ടറി അധ്യാപകരെ കെ. എച്ച്.എസ്.ടി.യു വിന്റെ നേതൃത്വത്തിൽ കേരളത്തിലെ തെരുവുകളിൽ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി കെ.എച്ച്.എസ്.ടി.യു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

പ്രതിഷേധ സംഗമം എഫ്. എച്ച്.എസ്.ടി.യു മുൻ സംസ്ഥാന നേതാവ് കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കെ.എച്ച്.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് കരീം കൊയക്കിൽ,ശരീഫ് തങ്കയം,അൻവർ.കെ.ടി,ഫൈസ ൽ ഉദുമ, സുനിൽ മാത്യൂസ് എന്നിവർ സംസാരിച്ചു, സംഗമത്തിന് റാൻ പാണത്തൂര്, തുഫൈലുറഹ്മാൻ, പുറത്താക്കപ്പെട്ട 67

അബ്ദുള്ളക്കുഞ്ഞി സന്തോഷ്നഗർ, കൗലത്ത്.സി, രജിത.പി, ജലീൽ.വി.കെ.പി എന്നിവർ നതൃത്വം നൽകി.

പുറത്താക്കപ്പെട്ട 67 അധ്യാപകരെ സർവ്വീസ് ബ്രേക്കുകൂടാതെ തിരിച്ചെടുക്കണമെന്ന് ആവശ്യപെട്ടുള്ള പ്രതിഷേധ സംഗമം എഫ്. എച്ച്.എസ്.ടി.യു മുൻ സംസ്ഥാന നേതാവ് കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

Back to Top