തച്ചങ്ങാട് ബാലകൃഷ്ണൻ 7-ാം ചരമവാർഷികം – ഖാദി തൊഴിലാളികൾക്ക് വിഷുക്കോടി വിതരണം ചെയ്തു

തച്ചങ്ങാട് : മുൻ ഡിസിസി ജനറൽ സെക്രട്ടറിയും പ്രമുഖ സഹകാരിയുമായ തച്ചങ്ങാട് ബാലകൃഷ്ണന്റെ 7-ാം ചരമവാർഷികത്തിന്റെ ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമായി സംഘാടക സമിതിയുടെ നേതൃത്വത്തിൽ തച്ചങ്ങാട് ഖാദി യൂണിറ്റിലെ 25 തൊഴിലാളികൾക്ക് വിഷുക്കോടി വിതരണം ചെയ്തു. തച്ചങ്ങാട് ഇന്ദിരാഭവനിൽ നടന്ന പരിപാടി ഇൻകാസ് വൈസ് പ്രസിഡണ്ടും, ചാനൽ ഗ്രൂപ്പ് എം.ഡിയുമായ എം.സി.ഹനീഫ വിതരണോൽഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് പാർലിമെന്റ് മണ്ഡലം മുൻ പ്രസിഡണ്ട് സാജിദ് മൗവ്വൽ മുഖ്യ പ്രഭാഷണം നടത്തി. പള്ളിക്കര മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.പി.എം.ഷാഫി, യൂത്ത് കോൺഗ്രസ് ജില്ലാ ജന.സെക്രട്ടറി ബി.ബിനോയ്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.രത്നാകരൻ നമ്പ്യാർ, വി.വി.കൃഷ്ണൻ, വി.ബാലകൃഷ്ണൻ നായർ പനയാൽ, യശോദ നാരായണൻ, ജയശ്രീ മാധവൻ എന്നിവർ സംസാരിച്ചു.
ഏപ്രിൽ 10ന് തെരെഞ്ഞടുക്കപ്പെട്ട 50 കുടുംബങ്ങൾക്ക് വിഷു – റംസാൻ കിറ്റ് വിതരണവും, മെയ് 7ന് സൗജന്യ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിക്കും.