മിനി ചന്ദ്രനെ മഹിളാ കോൺഗ്രസ്സ് കാസർഗോഡ് ജില്ലാ പ്രസിണ്ടന്റായി നിയമിച്ചു

Share

കാസർഗോഡ് ജില്ലാ മഹിളാ കോൺഗ്രസ്സിനെ മിനി ചന്ദ്രൻ നയിക്കും . കാസർഗോഡ് ബന്തടുക്ക സ്വദേശിയാണ് ഈസ്റ്റ് എളേരി മുൻ മണ്ഡലം കോൺഗ്രസ്സ് പ്രസിണ്ടന്റും ഈസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്ക് സ്ഥാപക പ്രസിഡന്റുമായ പി എ തോമസ് മാസ്റ്ററിന്റെയും സിസിലി യുടെയും മക്കളാണ്.

കുറ്റിക്കോൽ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ, മഹിളാ കാസറഗോഡ് ജില്ലാ സെക്രട്ടറി, കുറ്റിക്കോൽ മണ്ഡലം ജനറൽ സെക്രട്ടറി, മഹിളാ കോൺഗ്രസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ്‌ എന്നി നിലയിൽ പ്രവർത്തിച്ചിരിന്നു ബന്തടുക്ക ബന്ധംകൈ ചന്ദ്രന്റെ ഭാര്യയാണ് രണ്ട് ആൺ മക്കൾ ഗൗതം ലാൽ ചന്ദ് ബസ്സിനസ് പ്രീതം ലാൽ ചന്ദ് സ്റ്റുഡന്റ് ബി ബി എ.

മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായി കാസർഗോഡ്ജില്ലയിൽ നിന്നു മൂന്ന് പേരെ തിരഞ്ഞെടുത്തു ശ്രീകല പുല്ലൂർ, തെരേസാ ഫ്രാൻസിസ്, സിന്ധു തുടങ്ങിയവരെയും സംസ്ഥാന അഡ്വൈസറി കമ്മിറ്റിയിലേക്ക് ശാന്തമ്മ ഫിലിപ്പ്, ആനന്ദവല്ലി തുടങ്ങിയവരെയും തിരഞ്ഞെടുത്തു. 108 പേരുടെ ജംബോ കമ്മിറ്റിയാണ് സംസ്ഥാന മഹിളാ കോൺഗ്രസ്സിന് നിലവിൽ വന്നത്

Back to Top