ദയാബായി അമ്മ കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി സന്ദർശിച്ചു.

കാഞ്ഞങ്ങാട് : ഏറെ കാത്തിരിപ്പിനൊടുവിൽ തുറന്ന കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി സാമൂഹ്യ പ്രവർത്തക ദയാബായി അമ്മ സന്ദർശിച്ച് ഹോസ്പിറ്റൽ സൂപ്രണ്ടിനെ കണ്ട് ചർച്ച നടത്തി.
ആശുപത്രി പൂർണ്ണ തോതിൽ പ്രവർത്തിക്കാത്തത് സംബന്ധിച്ച ചോദ്യത്തിന് ഒരു മാസത്തിനുള്ളിൽ പൂർണ്ണ സജ്ജമാവുമെന്നാണ് സൂപ്രണ്ട് മറുപടി നൽകിയത്. എന്നാൽ ഒരു മാസം കഴിഞ്ഞ് വീണ്ടും എത്തുമെന്ന് ദയാബായി അമ്മ സൂപ്രണ്ടിനെ അറിയിച്ചു.
അമ്മയും കുഞ്ഞും ആശുപത്രി തുറക്കൽ അടക്കം ജില്ലയിലെ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ആറ് മാദങ്ങൾക്ക് മുമ്പ് ദയാബായി അമ്മ സെക്രട്ടറിയേറ്റ് പടിക്കൽ 18 ദിവസങ്ങൾ നിരാഹാര സമരം നടത്തിയിരുന്നു.
എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ട്രഷറർ സലീം സന്ദേശം ചൗക്കി,
സെക്രട്ടറി മുരളിധരൻ പടന്നക്കാട്, എക്സിക്യൂട്ടീവ് മെമ്പർമാരായ കൃഷ്ണദാസ്, അഹമ്മദ് കിർമ്മാണി, നാസർ ചാലിങ്കാൽ, മുഹമ്മദ് ഇച്ചിലിങ്കാൽ, അബ്ദുൾ ഖയ്യും, പ്രജീഷ് കണ്ടോത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.