ഈസ്റ്റ് എളേരി: ഡി.ഡി.എഫ് ഭരണസമിതിക്കുള്ള പിന്തുണ സി.പി. ഐ. എം പിൻവലിക്കുന്നു

Share

ഭീമനടി: അഴിമതിയും സ്വജനപക്ഷപാതവും തുടർക്കഥയാക്കിയ കോൺഗ്രസുമായി സന്ധി ചെയ്ത ഡി ഡി.എഫ് നേതാക്കൾ , ഈസ്റ്റ് എളേരിയിലെ പ്രബുദ്ധരായ വോട്ടർമാരെ വഞ്ചിച്ചതായി സി.പി.ഐ. എം. ഏരിയാക്കമ്മിറ്റി വിലയിരുത്തി.

ഏറെ ജനകീയ പ്രതീക്ഷകളോടെയാണ് ഡി.ഡി. എഫ് നേതൃത്വം നല്കുന്ന മുന്നണിയോട് സി.പി.ഐ. എം. സഹകരിച്ചതും ആ സംവിധാനത്തിൻ്റെ ഭാഗമായി തിരഞ്ഞെടുപ്പിൽ മൽസരിച്ച് മുന്നണിയുടെ വിജയം സുനിശ്ചിതമാക്കിയതും

എന്നാൽ ഡി.ഡി.എഫ് നേതൃത്വം തികച്ചും വഞ്ചനാപരവും ജനവിരുദ്ധവുമായ നിലപാടുകളാണ് ഈയിടെയായി സ്വീകരിച്ച് വരുന്നത് ഈസ്റ്റ്‌ എളേരിയിലെ പൊതുവികാരം ഡി. ഡി.എഫിനെതിരായിക്കഴിഞ്ഞു.

ഈ സാഹചര്യത്തിൽ ഡി.ഡി.എഫുമായി സഹകരിച്ച് മുന്നോട്ട് പോകാൻ സി.പി. ഐ. മ്മിന് ബുദ്ധിമുട്ടുണ്ട്.

ഡി.ഡി.എഫ് ഭരണസമിതിക്ക് നാളിതുവരെ നല്കി വന്നിരുന്ന പിന്തുണ ഞങ്ങൾ പിൻവലിക്കുന്നു.
സി. പി. ഐ.എം. ഏരിയാക്കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി ടി..കെ. സുകുമാരൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ഏരിയാക്കമ്മിറ്റി യോഗത്തിൽ എ അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറിയേറ്റംഗം സാബു എബ്രഹാം
ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.ആർ ചാക്കോ, ജോസ് പതാലിൽ, പി.കെ. മോഹനൻ സി.. ജെ. സജിത്ത് ‘ എന്നിവർ പ്രസംഗിച്ചു.

Back to Top