കോടോം ബേളൂർ പഞ്ചായത്ത് ഓഫീസിന് മുൻവശം കറുത്ത ബാഡ്ജ് ധരിച്ച് കരിങ്കൊടികളുമായി യു ഡി എഫ്

Share

അമ്പലത്തറ:പിണറായി സർക്കാർ ബജറ്റിലൂടെ പ്രഖ്യാപിച്ച ജനദ്രോഹ നികുതികൾ പ്രാബല്യത്തിൽ വരുന്ന ഏപ്രിൽ 1 ന് യുഡിഎഫ് കരിദിനമായി ആചരിച്ചു. നികുതി കൊള്ള ആരംഭിക്കുന്ന ഏപ്രിൽ ഒന്നാം തീയ്യതി സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുന്നതിന്റെ ഭാഗമായി കോടോം ബേളൂർ പഞ്ചായത്ത് ഓഫീസിന് മുൻവശം കറുത്ത ബാഡ്ജ് ധരിച്ച് കരിങ്കൊടി കളുമായി യു ഡി എഫ് കോടോം ബേളൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പന്തം കൊളുത്തി കൊണ്ട് ധർണ്ണ നടത്തി .

യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ബി പി, പ്രദീപ് കുമാർ ഉത്ഘാടനം ചെയ്തു. കോടോംബേളൂർ പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ എം, അബ്ദുൽ റഹിമാൻ അദ്ധ്യക്ഷത വഹിച്ചു.പി, ബാലചന്ദ്രൻ,മധുസൂദനൻ ബാലൂർ, ബിനോയ്, കെ എ, ഹമീദ് ഹാജി കാലിച്ചാൻ പാറ, പി എം, അസീസ് ഹാജി പാറപ്പള്ളി, കെ ,ബാലകൃഷ്ണൻ ചക്കിട്ടടുക്കം, കെ.എ, റഹിമാൻ അമ്പലത്തറ, ആൻസി ജോസഫ്, ജോസ് റാത്തപ്പള്ളി, പി യു, പത്നാഭൻ നായർ,ഇബ്രാഹിം വേങ്ങച്ചേരി, സിന്റ്റോ ചുള്ളിക്കര, ജിജോമോൻ, കെ സി. തുടങ്ങിയവർ സംസാരിച്ചു.

Back to Top