മുച്ചിലോട്ട് ഗവ.എൽ പി സ്കൂൾ കളിസ്ഥലം ഉദ്ഘാടനം നടന്നു

Share

കാഞ്ഞങ്ങാട്:- ഭൗതികവും അക്കാദമികവുമായവിദ്യാലയ മികവ്സാമൂഹ്യ പങ്കാളിത്തത്തോടെ ഉറപ്പുവരുത്തുന്ന ജില്ലയിലെ മികച്ച പൊതു വിദ്യാലയങ്ങളിൽ ഒന്നായ മുച്ചിലോട്ട് ഗവ:എൽ പി സ്കൂളിൽ കാഞ്ഞങ്ങാട് എം എൽ എ. ഇ. ചന്ദ്രശേഖരന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച പതിനൊന്നര ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കളിസ്ഥലത്തിന്റെ ഉദ്ഘാടനവും സ്കൂളിന്റെ 95 ആം വാർഷികാഘോഷവും നടന്നു.

കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.അജാനൂർ പഞ്ചായത്ത് പ്രസിഡൻറ് ടി ശോഭ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രഥമ അധ്യാപിക എം അനിത റിപ്പോർട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സബീഷ് വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്കുള്ള സമ്മാനവിതരണം നടത്തി.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺഷീബ ഉമർ,വാർഡ് മെമ്പർ കെ വി ലക്ഷ്മി, എ.ഇ.ഒ പി.കെ.സുരേശൻ, ബി.പി.സി.കെ.എം.ദിലീപ് കുമാർ,സി സുബ്രഹ്മണ്യൻ,കെ വിശ്വനാഥൻ,എം ചന്ദ്രൻ, വി.വി. ലത,പി ഉഷ,എം വി രാഘവൻ,പി.വി. ബാലകൃഷ്ണൻ, വി.നാരായണൻ,എം രാജേഷ്,കെ വി ജിനേഷ്, പി.വി. രാഹുൽ, ശ്യാം പ്രസാദ്, വി.വി.രജീഷ് എന്നിവർ സംസാരിച്ചു

പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ മീന സ്വാഗതവും പിടിഎ പ്രസിഡണ്ട് കെ മോഹനൻ നന്ദിയും പറഞ്ഞു.

സ്കൂൾ വിദ്യാർത്ഥികളുടെയുംപിടിഎ ,മദർ പിടിഎ അംഗങ്ങളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയുംവൈവിധ്യമാർന്ന കലാ പരിപാടികൾ അരങ്ങേറി.

Back to Top