കെ.സെവൻസ് സോക്കർ ഡിവൈഎഫ്ഐ ഫുട്ബോൾ ഗാലറിയുടെ കാൽനാട്ടിൽ നടന്നു

Share

 

കാഞ്ഞങ്ങാട്:-സമസ്ത മേഖലയിലും ക്രിയാത്മകമായ ഇടപെടൽ നടത്തുന്ന യുവജന പ്രസ്ഥാനം ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ഏപ്രിൽ 23 മുതൽ മെയ് 8 വരെ കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ ബല്ല ഈസ്റ്റ് ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽനടത്തുന്ന എസ് എഫ് എ അംഗീകൃത ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഭാഗമായി 8000 പേർക്ക് ഇരിക്കാൻ കഴിയുന്ന ഗാലറിയുടെപ്രവർത്തനം തുടങ്ങി.സാമൂഹ്യപ്രവർത്തകൻ കെ ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു.ഗാലറി കമ്മിറ്റി വൈസ് ചെയർമാൻ കെ .വി.ജയപാലൻ അധ്യക്ഷത വഹിച്ചു.സംഘാടകസമിതി ചെയർമാൻ കെ രാജ്മോഹൻ,ജനറൽ കൺവീനർ വി ഗിനീഷ്,കെ സബീഷ്,രതീഷ് നെല്ലിക്കാട്ട് ,എം സേതു,വിപിൻ ബല്ലത്ത്,അനീഷ് കുറുമ്പാലം,എന്നിവർ സംസാരിച്ചു

ഗാലറി കമ്മിറ്റി കൺവീനർ എൻ ദീപുരാജ്സ്വാഗതം പറഞ്ഞു

കഴിഞ്ഞ രണ്ട് സീസണുകളിലുംവിദേശങ്ങളിലെയും ഇന്ത്യയിലെയും മികച്ച ടീമുകളെയും താരങ്ങളെയും അണിനിരത്തിതികഞ്ഞ അച്ചടക്കത്തോടെ കൂടിവൻജന പങ്കാളിത്തത്തോടെമാതൃകാപരമായിരുന്നുഫുട്ബോൾ ടൂർണ്ണമെൻറ് നടത്തിയത്

ഇത്തവണയും അത് ആവർത്തിക്കുന്നതിനുള്ളതയ്യാറെടുപ്പിലാണ്സംഘാടകർ

Back to Top