ഭരണകൂട ഭീകരതയ്ക്കെതിരെ’ ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പാലക്കുന്നിൽ പ്രതിഷേധ ജ്വാല നടത്തി

Share

ഉദുമ : ജനാധിപത്യ – മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനാഗ്രഹിക്കുന്ന മുഴുവൻ ജനങ്ങൾക്കും രാഹുൽ ഗാന്ധിയുടെ നിലപാടുകൾ ആവേശവും പ്രത്യാശയും നൽകുകയാണെന്നും, ഇന്ത്യയിലെ ജനകോടികളുടെ പിന്തുണ രാഹുൽ ഗാന്ധിക്കുണ്ടെന്നും ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസൽ പറഞ്ഞു. ‘ഭരണകൂട ഭീകരതയ്ക്കെതിരെ’ ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പാലക്കുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാജൻ പെരിയ അധ്യക്ഷനായി.

കെ പി .സി.സി മെമ്പർ ഹക്കീം കുന്നിൽ ഡിസിസി ജനറൽ സെക്രട്ടറി ഗീതാ കൃഷ്ണൻ, , ബ്ലോക്ക് കോൺഗ്രസ് ജന.സെക്രട്ടറിമാരായ സുകുമാരൻ പൂച്ചക്കാട്, രവീന്ദ്രൻ കരിച്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്മാരായ എൻ. ബാലചന്ദ്രൻ മാസ്റ്റർ, പ്രമോദ് പെരിയ, എം.പി.എം.ഷാഫി, നേതാക്കളായ ബാബു മണിയങ്കാനം, മജീദ് മാങ്ങാട്, ഷിബു കടവങ്ങാനം, സുകുമാരി ശ്രീധരൻ, ദിവാകരൻ കരിച്ചേരി

എന്നിവർ സംസാരിച്ചു.

ഉദുമയിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ബാലകൃഷ്ണൻ നായർ പൊയിനാച്ചി, കേവീസ് ബാലകൃഷ്ണൻ മാസ്റ്റർ, വാസു മാങ്ങാട്, കൃഷ്ണൻ ചട്ടഞ്ചാൽ, ഉണ്ണികൃഷ്ണൻ പൊയിനാച്ചി, ശംബു ബേക്കൽ, ചന്തുകുട്ടി പൊഴുതല, ടി. കണ്ണൻ, രാജൻ കെ.പൊയിനാച്ചി, ബി. ബാലകൃഷ്ണൻ, സുന്ദരൻ കുറിച്ചിക്കുന്ന്, പ്രഭാകരൻ തെക്കകര ശ്രീജ പുരുഷോത്തമൻ, ലത പനയാൽ സുകുമാരൻ ആലിങ്കാൽ, ചന്ദ്രൻ നാലാംവാതുക്കൽ, ചന്ദ്രൻ തച്ചങ്ങാട്

എന്നിവർ നേതൃത്വം നൽകി.

Back to Top