എസ് എ എൽപിഎസ് പനങ്ങാട് സ്കൂളിന്റെ 69 വാർഷികം വിവിധ പരിപാടികളോടെ നടത്തി

എസ് എ എൽപിഎസ് പനങ്ങാട് സ്കൂളിന്റെ 69 വാർഷികം വിവിധ പരിപാടികളോടെ നടത്തി. പരിപാടികളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ശ്രീജ ഉദ്ഘാടനം ചെയ്തു. കോടോംബേളൂർ പഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ അനിൽകുമാർ എ അധ്യക്ഷത വഹിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ്സ് പി. പ്രീത ,സ്കൂൾ മാനേജർ കാർത്യായനി ,ജി യു പി എസ് പനങ്ങാട് ഹെഡ്മാസ്റ്റർ ദിനേശ് കുമാർ ടി ,റിട്ടയേർഡ് ബി. പി ഒ നാരായണൻ മാസ്റ്റർ, എ സി.കണ്ണൻ മെമ്മോറിയൽ യു.പി സ്കൂളിൾ അധ്യാപകൻ കണ്ണൻ മാസ്റ്റർ , ഹെൽത്ത് ഇൻസ്പെക്ടർ സിജോ എം. ജോസ് ,യുവ സംഗമം പനങ്ങാട് ക്ലബ് അംഗം മധു ഒ.പി, പുലരി ക്ലബ് കാരക്കോട്ട് അംഗം ജയേഷ് കാട്ടിയെടുക്കം, ത്രിവേണി ക്ലബ് പേരിയ അംഗം കപിൽ കുമാർ, നേതാജി ക്ലബ് അംഗം ബാബു.പി, അയ്യങ്കാളി ഗ്രന്ഥാലയം എൻ പി നാരായണൻ, മദർ പി.ടി.എ പ്രസിഡൻറ് രജിത തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ അദ്ധ്യാപിക ഭാനുമതി പി. റിപ്പോർട്ട് അവതരണവും നടത്തി. പിടിഎ പ്രസിഡണ്ട് പ്രജിത്ത് എ പി സ്വാഗതവും , എസ് ആർ ജി കൺവീനർ ജയശ്രീ പി. നന്ദിയും പറഞ്ഞു .തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു .
പടം :എസ് എ എൽപിഎസ് പനങ്ങാട് സ്കൂളിന്റെ 69 വാർഷികം കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ശ്രീജ ഉദ്ഘാടനം ചെയ്യുന്നു