വേങ്ങയിൽ മൂലയിൽ വീട് തറവാടിന്റെ പ്രഥമ കുടുംബസംഗമത്തിന് നാളെ തിരിതെളിയും

Share

മുതിർന്ന അംഗങ്ങൾക്കുള്ള ആദരവും വിവിധ കലാപരിപാടികളും അരങ്ങേറും:

ഇരിയ: 70 വർഷത്തോളം പഴക്കമുളള പ്രസിദ്ധമായ പൊടവടുക്കം വേങ്ങയിൽ മൂലയിൽ വീട് തറവാടിന്റെ നവീകരിച്ച് പൂർത്തീകരിച്ച് നടത്തപ്പെടുന്ന പ്രഥമ കുടുംബ സംഗമത്തിന്റെ പ്രൗഡോജ്വലമായ ചടങ്ങുകൾക്ക് നാളെ തിരിതെളിയും.

തവവാട്ട് മുറ്റത്ത് പ്രത്യേകം സജ്ഞമാക്കിയ വേദിയിൽ രാവിലെ 9 മണിക്ക് മൂലയിൽ തറവാട്ടിലെ ഏറ്റവും മുതിർന്ന അംഗം വേങ്ങയിൽ നാരായണി അമ്മ ഭദ്രം ദീപം തെളിയിച്ച് പരിപാടികൾക്ക് തുടക്കം കുറിക്കും. രാവിലെ 9 മണിമുതൽ 4 മണിവരെ ക്രമീകരിച്ചു നടത്തുന്ന സംഗമത്തിൽ മുതിർന്ന അംഗങ്ങളെ ആദരിക്കും തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളോടൊപ്പം മുതിർന്നവരുടെ തിരുവാതിര കളിയും നടക്കും.

മൂലയിൽ വീട് കമ്മിറ്റി പ്രസിഡണ്ട് വി.വി. മനോജ് അദ്ധ്യക്ഷം വഹിക്കും. വി.സുകുമാരൻ നായർ സ്വാഗതഭാഷണം നടത്തും. തറവാട് പ്രസിഡണ്ട് വേങ്ങയിൽ ബാലകൃഷ്ണൻ നായർ,നാരായണൻ നായർ പുതിയ പുരയിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും ട്രഷറർ ബി.നാരായണൻ നായർ കൃതജ്ഞത രേഖപ്പെടുത്തും.

70 വർഷം മുമ്പ് അടുക്കാടക്കം കുഞ്ഞമ്പു നായർ പള്ളിപ്പുഴ നിർമ്മിച്ച തറവാട് വീടിന്റെ അറ്റകുറ്റപണികൾ നടത്തി പുതുക്കി പണിത് നവീകരിച്ച് നടത്തുന്ന കുടുംബസംഗമം മുഴുവൻ തറവാട്ടങ്ങൾക്കും പരസ്പരം കാണാനും ആശയവിനിമയം നടത്താനും പുതുക്കിയ തറവാട് കാണുവാനുള്ള അവസവുമാണ് കുടുംബസംഗമത്താൽ യാഥാർത്ഥ്യമാകുന്നത്.

 

പടം: പൊടവടുക്കം വേങ്ങയിൽ മൂലയിൽ വീട് തറവാട്

Back to Top