ജില്ലാ കനിവ് പാലിയേറ്റീവ് ചാരിറ്റബിൾ സൊസൈറ്റിക്ക് ഇൻഡസ് ടവേഴ്സ് സി എസ് ആർ ഫണ്ടിൽ നിന്ന് ആംബുലൻസ് അനുവദിച്ചു

Share

കാഞ്ഞങ്ങാട്: ജില്ലാ കനിവ് പാലിയേറ്റീവ് ചാരിറ്റബിൾ സൊസൈറ്റിക്ക് ഇൻഡസ് ടവേഴ്സ് സി എസ് ആർ ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസ് കുന്നുമ്മൽ എമിറേറ്റ്സ് ഹോട്ടലിലെ ചടങ്ങിൽ കൈമാറി. എം രാജ​ഗോപാലൻ എംഎൽഎ ഉദ്​ഘാടനം ചെയ്തു. കനിവ് ജില്ലാ സെക്രട്ടറി പി പി സുകുമാരൻ അധ്യക്ഷനായി. ഇൻഡസ് ടവേഴ്സ് പ്രതിനിധികളായ നന്ദകുമാർ, രാജേഷ് രാജശേഖരൻ, നിതാ ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് കൈമാറിയത്. കനിവിന് എംഎൽഎ ഫണ്ടിൽ നിന്ന് മറ്റൊരു ആംബുലൻസ് കൂടി നൽകുമെന്നും വേദിയിൽ പ്രഖ്യാപിച്ചു. സാധാരണക്കാർക്കും കിടപ്പ് രോ​ഗികൾക്കും ഏറെ ആശ്വാസം പകരുന്നതാണ് ഇൻഡസ് ടവേഴ്സിന്റെ ഇടപെടലെന്നും ഇനിയും ഇത്തരം ഇടപെടൽ തുടരണമെന്നും രാജ​ഗോപാൽ പറഞ്ഞു. കൊവിഡിന് ശേഷം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ വ്യാപകമാണെന്നും ഓക്സിജൻ ലഭ്യതയ്ക്ക് ആവശ്യമായ ഇടപെടലും ഉണ്ടാകണമെന്ന് പി കെ നിഷാന്തും ആവശ്യപ്പെട്ടു. ഡോ വി പി പി മുസ്തഫ, സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അം​ഗം വി വി രമേശൻ, ജില്ലാ കമ്മിറ്റി അം​ഗങ്ങളായ അഡ്വ പി അപ്പുക്കുട്ടൻ, പി കെ നിഷാന്ത് എന്നിവർ പങ്കെടുത്തു. കനിവ് ഏരിയാ കോ ഓർഡിനേറ്റർ എൻ പ്രിയേഷ് സ്വാ​ഗതം പറഞ്ഞു.

 

പടം: ജില്ല കനിവ് പാലിയേറ്റിവ് ചാരിറ്റബ്ൾ സൊസൈറ്റിക്ക് ഇൻഡസ് ടവേർസ് സി എസ് ആർ ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസ് കോട്ടച്ചേരി കുന്നുമ്മൽ എമിറേറ്റ്സ് ഹോട്ടലിൽ നടന്ന ചടങ്ങിൽ എം.രാജഗോപാലൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്യുന്നു

Back to Top