ആത്മവിശ്വാസം വളർത്തുന്നതാകണം യഥാർത്ഥ വിദ്യാഭ്യാസം പ്രൊ: വെങ്കടേശ്വരലു : കുട്ടികൾ അവതരിപ്പിച്ച വൈവിദ്ധ്യങ്ങളായ കലാപരിപാടികൾ ഭാരതീയ സംസ്കാരത്തിന്റെ നേർകാഴ്ച്ചകളായി 

Share

 

മാവുങ്കാൽ: കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതാകണം യഥാർത്ഥ വിദ്യാഭ്യാസമെന്ന് നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിര വാർഷികാഘോഷം “സ്പന്ദനം 2023″ ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ എച്ച് വെങ്കിടേശ്വരലു അഭിപ്രായപ്പെട്ടു. പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത് കൂടി ഭാരതം ലോകഗുരു സ്ഥാനത്തേക്ക് വേഗത്തിൽ കുതിക്കും എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വിദ്യാലയ സമിതി ചെയർമാൻ ആർക്കിടെക്ട് കെ .ദാമോദരൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാതാരം വൃന്ദാമേനോൻ മുഖ്യാതിഥിയായി. വാർഡ് മെമ്പർ എ.ഷീബ, ഭാരതീയ വിദ്യാനികേതൻ ജില്ല സെക്രട്ടറി പി.ഗണേശൻ, പ്രിൻസിപ്പാൾ എച്ച്. ഭവ്യ, വിദ്യാലയ സമിതി സെക്രട്ടറി ഡോക്ടർ കെ.വിശ്വനാഥ്, മാതൃസമിതി അധ്യക്ഷ പ്രീതിക, അമൃത ലക്ഷ്മി എന്നിവർ സംസാരിച്ചു.

കലാപരിപാടികൾക്ക് തുടക്കം കുറിച്ച് അരമണിക്കൂറോളം നിണ്ട് നിന്ന യോഗാഭ്യാസ മുറകളുടെ വിവിധ അഭ്യാസ പ്രകടനങ്ങൾ ആസ്വാദക സദസിന് വിസ്മയ കാഴ്ച്ചകൾ സമ്മാനിച്ചു.തുടർന്ന് ഭാരതീയ സംസ്കാരത്തെ ആസ്പദമാക്കി വ്യത്യസ്തങ്ങളായ പരിപാടികൾ അരങ്ങേറി.

 

പടം: നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരം ” സ്പന്ദനം 2023 ” കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊ: എച്ച് വെങ്കടേശ്വരലു ഉൽഘാടനം ചെയ്യുന്നു.

Back to Top