ശിഹാബ് പൂക്കോട്ടൂറിന്റെ ഭിന്നശേഷി ബോധവൽക്കരണ യാത്രയ്ക്ക് കാഞ്ഞങ്ങാട്ട് ഊഷ്മള വരവേൽപ്പ്

Share

 

കാഞ്ഞങ്ങാട്: ഭിന്നശേഷിക്കാരെ തൊഴിൽ രംഗത്ത് പ്രാപ്തരാക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തികൊണ്ടു വരുന്നതിനും പ്രശസ്ത ഭിന്നശേഷി മോട്ടിവേറ്റർ സി.പി.ശിഹാബ് പൂക്കോട്ടൂർ നയിക്കുന്ന കേരളയാത്രയ്ക്ക് കാഞ്ഞങ്ങാട്ട് ഊഷ്മള വരവേൽപ്പ് നൽകി. അതിജീവനത്തിന്റെ കാഴ്ച്ചകളിലൂടെ ഭിന്നശേഷിക്കാരെ പൊതുസമൂഹത്തിന്റെ ഹൃദയത്തിലേക്ക് ആകർഷിക്കുന്നതിനായി ” സ്മൈൽ ” എന്ന പേരിലുള്ള യാത്ര കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കാണ്. ഭിന്നശേഷി മേഖലയിലും ജീവകാരുണ്യരംഗത്തും പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ ചേർന്നാണ് കാഞ്ഞങ്ങാട്ട് സ്വീകരണം ഒരുക്കിയത്.ചടങ്ങിൽ ഇബ്രാഹിം ബിസ്മി അദ്ധ്യക്ഷനായി. പെയ്ഡ് ജില്ല പ്രസിഡണ്ട് ടി.മുഹമ്മദ് അസ്ലം സ്വാഗതം പറഞ്ഞു. ഇഖ്ബാൽ നഗർ കൂട്ടായ്മ ഭാരവാഹികളായ എം.ഹമീദ് ഹാജി, അഹമ്മദ് കിർമ്മാണി ചൈൽഡ് പ്രൊട്ടക്ഷൻ ടീം സംസ്ഥാന പ്രസിഡണ്ട് സി.കെ.നാസർ, ഹിറാമസ്ജിദ് പ്രസിഡണ്ട് അഹമ്മദ് ബെസ്റ്റോ,പാലക്കി മുഹമ്മദ്,സി.വി.തഫ്സീൽ ഇഫ്നാസ് എന്നിവരും വീൽ ചെയർ അസോസിയേഷൻ പ്രതിനിധികളും സ്ത്രീകളുൾപ്പെടെ വിവിധ ജീവകാരുണ്യ പ്രവർത്തകരും സംബന്ധിച്ചു.

ഭിന്നശേഷിക്കാർക്ക് പൊതുമേഖല സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും അർഹമായ ജോലി നൽകാൻ സ്ഥാപനങ്ങളും വ്യക്തികളും മുന്നോട്ട് വരണമെന്ന് ശിഹാബ് അഭ്യർത്ഥിച്ചു.ഡോ: മുനവ്വിർ, സി.പി.നിഷാദ്, പി. ജുനൈദ്, പി.നാസർ എന്നിവർ യാത്രയെ അനുഗമിക്കുന്നുണ്ട്

 

പടം: സി.പി.ശിഹാബ് പൂക്കൂട്ടർ നയിക്കുന്ന കേരള യാത്രയ്ക്ക് കാഞ്ഞങ്ങാട്ട് നൽകിയ സ്വീകരണം

Back to Top