പള്ളിക്കരയിൽ മുഹമ്മദലി ശിഹാബ് തങ്ങൾ സമാശ്വാസ പെൻഷൻ പദ്ധതി വിതരണം 29 ന്

Share

പള്ളിക്കര:- റമസാൻ മാസത്തിൽ പള്ളിക്കര സി.എച്ച് സെന്റർ നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സമാശ്വാസ പദ്ധതി പ്രകാരം ഡോ:പി.എ ഇബ്രാഹിം ഹാജി ഫൗണ്ടേഷന്റെ സഹകരണത്തോടെ പള്ളിക്കര പഞ്ചായത്തിൽപ്പെട്ട തിരഞ്ഞെടുക്കപ്പെട്ട പാവപ്പെട്ട കുടുംബങ്ങൾക്ക് നൽകിവരാറുള്ള വാർഷിക സഹായധനം 29ന് പള്ളിക്കര കോട്ടക്കുന്ന് ഓക്‌സ് ഓഡിറ്റോറിയത്തിൽ വെച്ച് വിതരണം ചെയ്യാൻ തീരുമാനിച്ചു.

പരിപാടിയുടെ ഉത്ഘാടനം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് നിർവഹിക്കും.

സയ്യിദ് ശിഹാബ് തങ്ങൾ, ഡോ:പി.എ ഇബ്രാഹിം ഹാജി അനുസ്മരണ പ്രഭാഷണം മുസ്ലിം ലീഗ് നിയമസഭാ ഡെപ്യൂട്ടി ലീഡർ ഡോ;എം.കെ മുനീർ നിർവ്വഹിക്കും.

സഹായധന വിതരണം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി നിർവഹിക്കും.

മുസ്ലിം ലീഗ് ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കൾ യോഗത്തിൽ സംബന്ധിക്കും.

പള്ളിക്കര സി.എച് സെന്ററിന്റെയും പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടേയും സയുക്ത യോഗത്തിൽ സി.എച്ച് സെന്റർ ചെയർമാൻ പി.എ അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ചോനായി മുഹമ്മദ് കുഞ്ഞി സ്വാഗതവും സി.എച്ച് സെന്റർ കൺ വീനർ പി.കെ അബ്ദുള്ള നന്ദിയും പറഞ്ഞു.

Back to Top