‘ഒപ്പരം’ കുട്ടികളുടെ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു

Share

കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ‘ഒപ്പരം’ എന്ന പേരിൽ പള്ളിക്കര റെഡ് മൂൺ ബീച്ചിൽ വച്ച് ഭിന്നശേഷി സംഗമവും കലാമേളയും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിലെ 5 ഗ്രാമ പഞ്ചായത്തുകളിൽ നിന്നായി ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ സംബന്ധിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. വി. ശ്രീലത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.അബ്ദുൾ റഹിമാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷക്കീല ബഷീർ, ലക്ഷ്മി തമ്പാൻ, ബി. ഡി. ഒ യൂജിൻ പി,

ഡി.എ.ഡബ്ല്യു.എഫ് ജില്ലാ സെക്രട്ടറി സി. വി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സീത സ്വാഗതവുംസി. ഡി. പി.ഒ

കെ. ആർ.ലതാകുമാരി നന്ദിയും പറഞ്ഞു. തുടർന്ന് ഭിന്ന ശേഷിക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്ന വിഷയത്തിൽ സോഷ്യൽ സെക്യൂരിറ്റി മിഷൻ സ്പെഷ്യൽ എഡ്യൂക്കേറ്റർ അജേഷ് ക്ലാസെടുത്തു. ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സുഭാഷ് അറുകരയുടെ നേതൃത്വത്തിൽ അരങ്ങേറിയ നാടൻ ശീലുകൾ ശ്രദ്ധേയമായി.

Back to Top