റംസാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് പ്രൗഡോജ്വലമായ തുടക്കം

Share

 

അജാനുർ കടപ്പുറം മുസ്ളിം ജമാഅത്തിന്റെ റംസാൻ ഭക്ഷണ കിറ്റ് വിതരണം ജമാഅത്ത് പ്രസിഡണ്ട് എ.ഹമീദ് ഹാജി നിർവ്വഹിച്ചു.

കാഞ്ഞങ്ങാട്: പരിശുദ്ധ റംസാൻ പുണ്യമാസത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി അജാനൂർ കടപ്പുറം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായ കടുബങ്ങൾക്ക് നൽകുന്ന റംസാൻ ഭക്ഷണ കിറ്റ് വിതരണം ജമാഅത്ത് പ്രസിഡണ്ട് എ.ഹമീദ് ഹാജി യു എ ഇ കമ്മിറ്റി ജോ: സെക്രട്ടറി കെ.പി. ഷൗക്കത്തലിക്ക് നൽകി ഉൽഘാടനം നിർവ്വഹിച്ചു.

ജമാഅത്ത് ഇമാം അഷ്റഫ് ദാരിമി പ്രാർത്ഥന നടത്തി. എ.മുഹമ്മദ് കുഞ്ഞി,എ. അബ്ദുല്ല,കെ.സി. ഹംസ, സി.എച്ച്.മജീദ്, ജാഫർ പാലായി, കെ.എം.അഹമ്മദ് എന്നിവർ പ്രസംഗിച്ചു.

പടം: റംസാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി അജാനൂർ കടപ്പുറം മുസ്ലിം ജമാഅത്ത് കമ്മിറ്റി നിർധനരായ കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന്റെ ഉൽഘാടനം ജമാഅത്ത് പ്രസിഡണ്ട് എ.ഹമീദ് ഹാജി യു എ ഇ കമ്മിറ്റി ജോ: സെക്രട്ടറി കെ.പി. ഷൗക്കത്തലിക്ക് നൽകി നിർവ്വഹിക്കുന്നു.

Back to Top