നിറഞ്ഞാടി ചേലിറ്റ് കാരൻ തറവാട് വയനാട്ട് കുലവൻ തെയ്യം കെട്ട്, കുറ്റിക്കോൽ തറവാട്ടിലേക്ക് ഒഴികി എത്തിയത് ആയിരങ്ങൾ

Share

കുറ്റിക്കോൽ ചേലിറ്റ്കാരൻ തറവാട് വയനാട്ട് കുലവൻ തെയ്യം കെട്ടിന് ആയിരങ്ങളാണ് ദേവദർശനത്തിനായി എത്തിയത് കണ്ടനാർ കേളൻ തെയ്യത്തിന്റെ തെയ്യ കോല ദർശനത്തിനും ചരിത്ര പ്രസിദ്ധമായ ബപ്പിടൽ ചടങ്ങ് കാണാനും ജനങ്ങൾ തിക്കിതിരക്കി ആർത്തു വിളിച്ച് ചടങ്ങ് നിരിക്ഷിച്ചു. വിശിഷ്ട ചടങ്ങ് ദർശിക്കാൻ നിരവധി പേരാണ് മറക്കളത്തിൽ തിങ്ങി നിറഞ്ഞത്.

ഇന്ന് ശ്രീ വയനാട്ട് കുലവൻ തെയ്യത്തിന്റെ പുറപ്പാടും ചൂട്ടൊപ്പിക്കലും കാണാൻ നിരവധി പേർ എത്തി.

എം പി, എം എൽ എ, നിരവധി രാഷ്ട്രീയ സാംസ്കാരിക പ്രമുഖർ കാരണവ സമൂഹം തുടങ്ങി വലിയ നിര തന്നെ ഇന്ന് ചേലിട്ട് കാരൻ തറവാട് സന്ദർശനം നടത്തി.
കണ്ടനാർ കേളന്റെയും വയനാട്ടു കുലവന്റെയും തെയ്യത്തിന്റെ രൗദ്ര ഭാവത്തിലുള്ള ചുവട് വെപ്പുകൾക്ക് ഒപ്പം നിരവധി വെളിച്ചപ്പാടൻ മാർ മറക്കളത്തിൽ ഉറഞ്ഞ് തുളിയത് ഭക്തിനിർലഭമായ അനുഭവമായി.
കാർന്നോർ തെയ്യത്തിന്റെയും കോരച്ചൻ തെയ്യത്തിന്റെയും പുറപ്പാട് രാവിലെ നടന്നു. വിഷ്ണുമൂർത്തി തെയ്യത്തിന്റെ പുറപ്പാടിന് ശേഷം മറ പിളർക്കൽ ചടങ്ങ് നടത്തി ശേഷം കൈവീതോടു കൂടി നാലു ദിവസം നീണ്ട് നിന്ന ചേലിറ്റ് കാരൻ തറവാട് വയനാട്ടു കുലവൻ തെയ്യം കെട്ടിന് സമാപനമാകും.

Back to Top