ലഹരിക്കെതിരെ വ്യത്യസ്തമായ പ്രചരണ ആയുധവുമായി ബേക്കൽ ഉപജില്ല കലോത്സവ വേദിയിൽ കുടുംബാരോഗ്യ കേന്ദ്രം ആനന്ദ ശ്രമം

Share

വെള്ളിക്കോത്ത് : ആനന്ദാശ്രമം കേന്ദ്രമായി പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രവർത്തകരാണ് വ്യത്യസ്തമായ ആലോചനയുമായി
മുന്നോട്ട് വന്നത്. സംസ്ഥാന വ്യാപകമായി നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനുകൾക്ക് ഉർജ്ജം നൽകുക എന്നതാണ് ഈ ക്യാമ്പയിൻ ബന്ധപ്പെട്ട് ആരോഗ്യ കേന്ദ്ര പ്രവർത്തകരുടെ ലക്ഷ്യം . മഹാകവി പി സ്മാരക സ്കൂൾ ഒന്നാം വേദിക്കരികിലാണ് വ്യത്യസ്തമായ ബാനറുകൾ ഉയർത്തി ”ജീവിതം ഒന്നേയുള്ളൂ അത് ഞാൻ ലഹരിക്ക് വിട്ടുകൊടുക്കുകയില്ല” എന്ന സന്ദേശം പ്രചരിപ്പിക്കുന്നത്. കുട്ടികൾക്കുള്ള സെൽഫി പോയിന്റാക്കി മാറ്റിയാണ് കുടുംബരോഗ്യ കേന്ദ്ര പ്രവർത്തകർ വ്യത്യസ്തമായ ക്യാമ്പയിൻ നടത്തിയത്. കുടുംബാരോഗ്യപ്രവർത്തകരായ ജെ എച്ച് ഐമാരായ
എം വി അശോകൻ, സുനിൽ കുമാർ പി, ശരത് കുമാർ,ഫൗസിയ എം ടി തുടങ്ങിയവരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്

Back to Top