ഓക്സിജൻ പ്ലാന്റ് നടത്തിപ്പിന് ജില്ലാ പഞ്ചായത്ത്താത്പര്യപത്രം ക്ഷണിക്കും

Share

 

കാസർകോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ ഓക്സിജൻ പ്ലാൻറ് നടത്തിപ്പിന് പരിചയ സമ്പന്നരിൽ നിന്ന് താല്പര്യപത്രം ക്ഷണിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ പ്രസിഡന്റിന്റെ ചേമ്പറിൽ ചേർന്ന യോഗം തീരുമാനിച്ചു പ്രതിദിനം 200 സിലിണ്ടർ പരമാവധി ഉത്പാദനശേഷിയുള്ള പ്ലാന്റിൽ മെഡിക്കൽ ആവശ്യങ്ങൾക്കും വ്യവസായിക ആവശ്യങ്ങൾക്കും ഓക്സിജൻ ഉത്പാദിപ്പിക്കും. അന്തരീക്ഷ ഓക്സിജന് ഉപയോഗിച്ചാണ് ഉത്പാദനം നടത്തുന്നത് പദ്ധതിയുടെ പൂർണമായ തോതിലുള്ള നടത്തിപ്പ് ലക്ഷ്യമിട്ടാണ് ഓക്സിജൻ പ്ലാന്റ് വിജയകരമായി നടത്തിയിട്ടുള്ള പരിചയ സമ്പന്നരിൽ നിന്ന് താൽപര്യപത്രം ക്ഷണിക്കുന്നതിന് യോഗം തീരുമാനിച്ചത്. ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിലായിരിക്കും പ്ലാന്റിന്റെ പ്രവർത്തനം. മഹാമാരികൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ സിലിണ്ടർ വിതരണം .ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാക്കും

 

കോവിഡ് രൂക്ഷമായിരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഓക്സിജൻ പ്രതിസന്ധി തരണം ചെയ്യുന്നതിന് ആ വിഷ്ക്കരിച്ച പദ്ധതിയാണിത്. വ്യവസായ പാർക്കിൽ 3.50 കോടി രൂപ ചെലവിലാണ് പദ്ധതി യാഥാർത്യമാക്കിയത്. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരാണ് പദ്ധതിയുടെ നോഡൽ ഓഫീസറായിരുന്നത്.

 

ഓക്സിജൻ പ്ലാന്റിലേക്ക് മെഡിക്കൽ ആവശ്യത്തിലേക്ക് 50 സിലിണ്ടർ ഉടൻ വാങ്ങുന്നതിനും തീരുമാനിച്ചു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ സ്ഥിരം സമിതി അധ്യക്ഷരായ ഗീതാകൃഷ്ണൻ , കെ. ശകുന്തള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി. ഷെറി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സജിത് കുമാർ അസിസ്റ്റന്റ് ഡയറക്ടർ കെ. പി. സജീർ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.ബാലകൃഷ്ണൻ ഫിനാൻസ് ഓഫീസർ സലിം, കെ.സുനിൽ തുടങ്ങിയവർ സംസാരിച്ചു.

Back to Top