ബജറ്റ്; അജാനൂർ ഡിജിറ്റലാക്കും

കാഞ്ഞങ്ങാട്: അടുത്ത വർഷത്തോടെ അജാനൂരിനെ സമ്പൂർണ ഡിജിറ്റലാക്കുന്നതുൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.വൈസ് പ്രസിഡണ്ട് കെ സതീഷ് ആണ് അവതരിപ്പിച്ചത്. ഉൽപാദന മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാനു തകുന്ന പദ്ധതികൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ സ്വാശ്രയ ഗ്രാമം പദ്ധതി വരും.നെൽകൃഷി വ്യാപിപ്പിക്കാൻ തരിശു നിലം കൃഷിക്കൊരുക്കാൻ ഏഴ് ലക്ഷം രൂപ നീക്കി വച്ചു.കൃഷി വികസനത്തിന് 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. തെങ്ങ് സംരക്ഷിക്കുന്നതിന് 33 ലക്ഷം രൂപ അനുവദിച്ചു.വാഴ, മഞ്ഞൾ,ഇഞ്ചി,കുറ്റി മുളക് തണ്ണിമത്തൻ എന്നിവ പരിപോഷിപ്പിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പാൽ ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ ക്ഷീര ഗ്രാമം പദ്ധതിയും നടപ്പിലാക്കും.1825000 രൂപയാണ് നീക്കിവച്ചത്. വീട്ടമ്മമാരെ ആട് വളർത്തൽ രംഗത്ത് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ആട് ഗ്രാമം പദ്ധതി നടപ്പിലാക്കും.മുട്ട ഗ്രാമം പദ്ധതി കൂടുതൽ ശക്തമാക്കും.നാലര ലക്ഷം രൂപ നീക്കിവച്ചു.ആരോഗ്യ ഗ്രാമം സുന്ദര ഗ്രാമം എന്ന ലക്ഷ്യത്തോടെ ജീവിത ശൈലി രോഗ നിയന്തണത്തിൻ്റെ ഭാഗമായി ഫാമിലി വെൽനസ് സെന്ററുകളുടെ നേതൃത്വത്തിൽ പരിശോധന ക്യാംപും ബോധവൽക്കരണവും നടത്തും.വയോജനങ്ങളെ ചേർത്തുപിടിക്കുകയന്ന ലക്ഷ്യത്തോടെ വയോദീപം പദ്ധതി നടപ്പിലാക്കും.വയോജന ക്ലബ്ബ് രൂപീകരിക്കും. ആയുർവേദ മരുന്ന് വാങ്ങാൻ തുക നൽകും.കട്ടിലും സഹായ ഉപകരണങ്ങളും ഉൾപ്പെടെ നൽകും.ഷീ കപ്പ് പദ്ധതി,യോഗ പരിശീലനം നടപ്പിലാക്കും. പട്ടികജാതി-വർഗംഭിന്നശേഷി എന്നീ വിഭാഗങ്ങൾക്കും മികച്ച പദ്ധതികൾ നടപ്പിലാക്കും. യോഗത്തിൽ പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു.