നാട്ടുകാരെ പരിഭ്രാന്തിയിലാക്കി എരിക്കുളത്തെ പുക

Share

കാഞ്ഞങ്ങാട് .കഴിഞ്ഞദിവസം രാത്രിയിൽ അവിചാരിതമായി ഉണ്ടായ പുകയിൽ പരിഭ്രാന്തരായി എരിക്കു
ളത്തെ ജനങ്ങൾ . എരിക്കുളം സ്കൂൾ (ആലമ്പാടി ) പരിസരം മുതൽ ഏമ്പക്കാൽ വരെയുള്ള ഒരു കിലോമീറ്റർ പ്രദേശത്താണ് രാത്രി എട്ടരയോടെ കടുത്ത പുക അനുഭവപ്പെട്ടത്.ഇത് പ്രദേശവാസികളെ ഭയചകിതരാക്കി.പലരും വീടിനകത്ത് കയറി വാതിൽ അടച്ചിരുന്നു.എട്ടര മുതൽ തുടങ്ങിയ പുക 9 മണിയോടെ ശക്തമാവുകയും രാത്രി പത്തര വരെ നീണ്ടുനിൽക്കുകയും ചെയ്തു.കാരണം അറിയാതെ നാട്ടുകാർപുക സാധ്യതയുള്ള പല സ്ഥലത്തേക്കും വാഹനം എടുത്ത് എത്തുന്ന സംഭവം വരെ ഉണ്ടായി.എന്നാൽ ഇന്നും പുകയുടെ കാരണം എന്താണെന്ന്എരിക്കുളം കാർക്ക് വ്യക്തമായിട്ടില്ല. എരിക്കുളത്തെ കരിയോയിൽ
കമ്പനിയിൽ നിന്നാവാം ഈ പുക എന്നാണ് ആദ്യം സംശയിച്ചത്.എന്നാൽ അവിടെയും ഇതിനുള്ള ഒരു സാധ്യതയും നാട്ടുകാർക്ക് കണ്ടെത്താനായില്ല.ഇങ്ങനെയൊരു സംഭവം ഇതുവരെയായും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ആയതിനാൽ തന്നെ കാരണം വ്യക്തമല്ലെന്നും ജില്ലാദുരിത നിവാരണ ഉദ്യോഗസ്ഥർ പറഞ്ഞു.

ശക്തമായ പുകയിൽ പരസ്പരംകാണാൻ പറ്റാത്ത അവസ്ഥ വരെ ഉണ്ടായി.ചെറിയതോതിലുള്ള ശ്വാസംമുട്ടലും രൂക്ഷമായ ഗന്ധവും അനുഭവപ്പെട്ടു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ശ്രീലത പറഞ്ഞു.

കാരണം ഇനിയും വ്യക്തമായിട്ടില്ല.രണ്ടുദിവസം മുമ്പ് എരിക്കുളത്ത് അനുഭവപ്പെട്ട ശക്തമായ പുകയുടെ കാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് സിപിഐ മടിക്കൈ ലോക്കൽ സെക്രട്ടറി കെ ശാർങാധരൻ
പറഞ്ഞു

Back to Top