കുറ്റിക്കോൽ ചേലിറ്റ്കാരൻ തറവാട്ടിൽ വർണ്ണാഭമായ കലവറഘോഷയാത്രയോടെ വയനാട്ടു കുലവൻ തെയ്യം കെട്ടിന് ആരംഭം കുറിച്ചു.

Share

കുറ്റിക്കോൽ: ഇന്ന് മാർച്ച് 16 മുതൽ 19 വരെയാണ് കുറ്റിക്കോൽ ചേലിറ്റ്കാരൻ തറവാട്ടിൽ വയനാട്ട് കുലവൻ തെയ്യം കെട്ട് നടക്കുന്നത്.

ഇന്ന് വർണ്ണാഭമായ കലവറഘോഷയാത്രയോടെ വയനാട്ടു കുലവൻ തെയ്യം കെട്ടിന് ആരംഭം കുറിച്ചു. നിരവധി കലവറ ഘോഷയാത്രകളാണ് തറവാട്ടിലേക്കെത്തിയത്.

തുടർന്ന് ധർമ്മ ദൈവങ്ങളുടെ പുറപ്പാട് ഇന്ന് വൈകുന്നേരം നടക്കും.

വടക്ക് നിന്ന് മൈസൂർ രാജവംശത്തിൽപ്പെട്ട രാജാവിന്റെ കളരി ഗുരുവായ ഒരു യോദ്ധാവ് തന്റെ കുലദൈവമായ കളരിയിൽ ഭഗവതിയോടപ്പം ദേശാന്തരം ചെയ്ത് കുറ്റിക്കോൽ പ്രാദേശത്ത് ആഗതരാക്കുകയും ഗുരുവിനാൽ സ്ഥാപിക്കപ്പെട്ട ഈ ചേലൊത്ത തറവാട് പിന്നീട് ചേലിറ്റ്കാരൻ തറവാടായി മാറുകയായിരിരുന്നു.

കാലന്തരത്തിൽ നിരവധി ധർമ്മ ദൈവങ്ങളെ കുടിയിരിത്തി ആരാധന നടത്തിവരുന്നു. കോട്ടപ്പാറ കുഞ്ഞികോരൻ കോരച്ചൻ ദൈവമായി ആവിർഭവിക്കുന്നതിന് മുൻപേ ഈ തറവാട് ഉണ്ടായിരിന്നു എന്നാണ് ചരിത്രം

ഇന്ന് രാത്രി കളരിയിൽ ഭഗവതി, പുതിയ ഭഗവതി, വിഷ്ണുമൂർത്തി, രക്ത ചാമുണ്ടി, കുറത്തിയമ്മ തുടങ്ങിയ ധർമ്മ ദൈവങ്ങളുടെ തിടങ്ങൽ ഉണ്ടാകും

Back to Top