സ്‌കൂൾ കുട്ടികൾക്ക് അഞ്ച് കിലോ അരി

Share

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,037 വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള 28.74 ലക്ഷം വിദ്യാർഥികൾക്ക് അഞ്ച് കിലോഗ്രാം അരി വീതം വിതരണം ചെയ്യാൻ തീരുമാനം.

 

വിതരണത്തിനാവശ്യമായ അരി സപ്ലൈകോ നേരിട്ട് സ്‌കൂളുകളിൽ എത്തിക്കും. എത്തിച്ചു നൽകുന്നതിന്റെ ചെലവുകൾക്കായി പദ്ധതിയുടെ സംസ്ഥാന വിഹിതത്തിൽ നിന്ന് 71.86 ലക്ഷം രൂപ ചെലവഴിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ അനുമതി നൽകി. വേനലവധിക്ക് സ്‌കൂളുകൾ അടയ്ക്കുന്നതിന് മുമ്പായി വിതരണം പൂർത്തിയാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Back to Top