അറുപതിന്റെ നിറവിലും മെഡലുകളുടെ തിളക്കത്തിൽ പ്രഭാകരൻ

Share

ആശിർവാദ് സുകുമാരൻ എഴുതുന്നു:,

മാവുങ്കാൽ:പ്രായം 60 തികഞ്ഞിട്ടും മനസ് നിറയെ പൂർണ്ണ ആരോഗ്യവാനായി പ്രഭാകരൻ ഇന്നും ഓട്ടം തുടരുകയാണ്.ആനന്ദാശ്രമം പുലയനടുക്കത്തെ കെ.വി. പ്രഭാകരനാണ് തന്റെ കായിക മേഖലയിൻ ഇന്നും മികവ് തെളിയിച്ച് മുന്നേറുന്നത്. തൃക്കരിപ്പൂരിൽ ഈയിടെ ( 05/03/3023 ) നടന്ന മാസ്റ്റേർസ് മീറ്റിൽ 60 വയസിന് മുകളിൽ നടന്ന മാരത്തൺ ഓട്ടമൽസരത്തിൽ രണ്ട് സ്വർണ്ണവും ഒരു വെങ്കലവും നേടി മിന്നുന്ന വിജയമാണ് ഈ അറുപത്കാരൻ കരസ്ഥമാക്കിയത്.

സ്കൂൾ പഠനകാലത്ത് തന്നെ സ്പോർട്ട്സിൽ പ്രാവിണ്യം തെളിയിച്ചിരുന്നു. പിന്നീട് കാസൾഗോഡ് ഗവ: കോളേജിൽ പഠിക്കുന്ന കാലത്ത് കലാലയത്തിന്റ താരമായി തിളങ്ങിയ പ്രഭാകരൻ കോളേജിന്റെ അത്ലേറ്റിക് ചാമ്പ്യനും ഇന്റർ യൂണിവേഴ്സിറ്റി കബഡി അംഗവുമായിരുന്നു. ജില്ലാകേരളോൽസവത്തിൽ വ്യക്തികത ചാമ്പ്യൻഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട് 400,800,1500,5000 എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ഇനങ്ങൾ.കാട്ടുകുളങ്ങര പ്രഭാത് ആർട്ട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ഗോൾ കീപ്പറായി ജില്ലയിലെ വിവിധ ഫുഡ്ബോൾ ടൂർണ്ണമെന്റിൽ മാറ്റുരച്ചിട്ടുണ്ട്. പി എസ് സി റാങ്ക് ലിസ്റ്റൽ ഇടം പിടിച്ചിരുന്നെങ്കിലും ജാതിയുടെ പേരിൽ പ്രഭാകരന് ജോലി നഷ്ട്ടപ്പെടുകയായിരുന്നു. പിന്നീട് കൂലിപ്പണിയിലൂടെ ജീവിതം നയിക്കുന്നതിനിടയിൽ നാൻപ്പത്തിരണ്ടാം വയസിൽ എംപ്ലോയ്ന്റ് എക്സ്ച്ചേജ് മുഖേനെ പാർട്ട് ടൈം ജീവനക്കാരനായി ആരോഗ്യ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച പ്രഭാകരൻ പിന്നീട് ഫുൾ ടൈം ജീവനക്കാരനായി നിയമിതനായി. ജോലിയിൽ നിന്നും വിരമിച്ച ശേഷവും സ്പോർട്ട്സിനോടുള്ള അടങ്ങാത്ത അഭിനിവേശം പ്രായത്തെ അതിജീവിച്ച് ഇന്നും തുടരുകയാണ്….
ഭാര്യ വി.വി. ഉഷ ഹോസ്ദുർഗ്ഗ് ഹൗസിങ്ങ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗമണ്. മക്കളായ വി.വി. അഖിലും വി.വി. അഭിനന്ദും പഠനത്തോടൊപ്പം പിതാവിന്റെ പാതയിൽ തന്നെയാണ് യോഗ, തൈയ്ക്കോണ്ടോ, ഗുസ്തി ഇനങ്ങളിൽ ഇരുവരും ജില്ല- സംസ്ഥാന മൽസരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്;
ഇളയ മകൾ വി.വി. അണിമ രാമനഗരം സ്വാമി രാംദാസ് സ്മാരക ഹയർ സെക്കണ്ടറി വിദ്യാലയത്തിൽ ഒൻപതാം തരം വിദ്യാർത്ഥിയാണ്

Back to Top