കാസർഗോഡ് സ്റ്റേഷൻ സന്ദർശിച്ച് പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജർ ശ്രീ. യാഷ്പൽ സിങ് തോമർ അഡിഷണൽ ഡിവിഷൻ റെയിൽവേ മാനേജർ ശ്രീ.ജയകൃഷ്ണൻ എസ്. പരാതികൾ സ്വീകരിച്ചു.

Share

കാസറഗോഡ് : പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജർ ശ്രീ. യാഷ്പൽ സിങ് തോമർ അഡിഷണൽ ഡിവിഷൻ റെയിൽവേ മാനേജർ ശ്രീ.ജയകൃഷ്ണൻ എസ്. എന്നിവർ കാസർഗോഡ് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച്

പരാതികൾ സ്വീകരിച്ചു. കാസറഗോഡ് സ്റ്റേഷനിലെ മറ്റ് റെയിൽവേ ഉദ്യോഗസ്ഥരുടേയും
റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ.പ്രശാന്ത്‌കുമാറിന്റെയും ജനറൽ സെക്രട്ടറി നാസർ ചെർക്കളത്തിന്റെയും നേതൃത്വത്തിൽ
സ്വീകരിച്ചു.

കാസർകോട് ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനും മറ്റുമുള്ള നിരവധി നിർദ്ദേശങ്ങൾ കാസർഗോഡ് റെയിൽവെ പാസഞ്ചേഴ്സ് പ്രസിഡന്റ്‌ ആർ.പ്രശാന്ത് കുമാറും ജനറൽ സെക്രട്ടറി നാസർ ചെർക്കളവും സമർപ്പിച്ചു.

കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ യാത്രക്കാർക്ക് ഇരിക്കാൻ ഇടമില്ലാത്തതും പ്ലാറ്റ്ഫോമുകൾ മുഴുവൻ മേൽക്കൂര പണിയാത്തതും, വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്തതും, വെയിറ്റിംഗ് റൂമുകളുടെ ശോചന്യയ്യാവസ്ഥ പരിഹരിക്കണമെന്നും, ക്ലോക്ക് റൂം, റിട്ടയേറിങ് റൂമുകൾ, ഡോർമ്മിറ്ററികൾ എന്നിവ അനുവദിക്കണമെന്നും കാസർഗോഡിലെ ടിക്കറ്റ് കൗണ്ടിറിന് അടുത്തുള്ള പ്ലാറ്റ്ഫോമിലേക്കുള്ള നടപ്പാത ഉടൻ തുറന്നുകൊടുക്കണമെന്നും അഭ്യർത്ഥിച്ചു. ഇൻഫർമേഷൻ സെന്റർ മുഴുവൻ സമയം പ്രവർത്തിക്കാനാവശ്യമായ ജീവനക്കാരെ അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഉത്തരമലബാറിലെ യാത്രാ ദുരിതത്തിന് പരിഹാരമായി മംഗലാപുരം കോഴിക്കോട് റൂട്ടിൽ മെമു സർവീസുകൾ കൂടുതൽ ആരംഭിക്കണമെന്നും കാസർഗോഡ് ഉൾപ്പെടുന്ന ഉത്തര മലബാറിനെ ക്രൂരമായി അവഗണിക്കുന്ന റെയിൽവേയുടെ നടപടികൾ തിരുത്തണമെന്നും അഭ്യർത്ഥിച്ചു.

കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് 14 മണിക്കൂറിൽ കൂടുതൽ കണ്ണൂരിൽ വെറുതെ കിടക്കുകയാണ്. അതുപോലെ കണ്ണൂർ- എറണാകുളം ഇന്റർസിറ്റി 13 മണിക്കൂർ വെറുതെ കിടക്കുകയാണ്.
കണ്ണൂർ-ഷൊർണൂർ പാസഞ്ചർ വണ്ടി 8 മണിക്കൂർ വെറുതെ കിടക്കുകയാണ്.
കണ്ണൂർ-ബാംഗ്ലൂർ വണ്ടി(പാലക്കാട്‌ വഴി) അതുപോലെ തന്നെ 10 മണിക്കൂർ വെറുതെ കിടക്കുകയാണ്. കാസർഗോഡ് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ വർഷങ്ങളായി ഈ വണ്ടികൾ മംഗലാപുരത്തേക്ക് നീട്ടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടിരിക്കുകയാണ്. നാളിതുവരെയായി കാസറഗോഡിന് ഒന്നും ലഭിക്കുന്നില്ല.
നേരെമറിച്ച് തമിഴ്നാട്ടിലേക്കും കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്കും പല പുതിയ തീവണ്ടികളും നീട്ടപ്പെടുകയും പുതിയത് അനുവദിക്കപ്പെടുകയും ചെയ്യുന്നു.
വർഷങ്ങളായി കാസർകോഡുകാരുടെ ആവശ്യമായ രാമേശ്വരം-മംഗലാപുരം വണ്ടി, അതുപോലെ ബാംഗ്ലൂർ-കണ്ണൂർ വണ്ടി എന്നിവ കോഴിക്കോട് വരെ നീട്ടൽ, രാവിലെ ഓടുന്ന മംഗലാപുരം-കോഴിക്കോട് പാസഞ്ചർ, പാലക്കാട് വരെ നീട്ടൽ എന്നിവ ടൈംടേബിൾ കമ്മിറ്റി പാസാക്കി റെയിൽവേ ബോർഡിന് അയച്ചു ഇനിയും തീരുമാനമായില്ല. നേരെമറിച്ച് തമിഴ്നാട്ടിലെയും തെക്കൻ കേരളത്തെയും പല റെയിൽവേ വികസനവും മിനിറ്റുകൾ വച്ച് നടക്കുന്നത് വലിയ ദുഃഖകരവും ക്രൂരതയാണെന്ന് ചൂണ്ടിക്കാണിച്ചു.

ഇപ്പോൾ ആഴ്ചയിൽ രണ്ടു ദിവസങ്ങൾ മാത്രം സർവീസ് നടത്തുന്ന സാധാരണക്കാർക്ക് ഏറ്റവും ഉപകാരമാകുന്ന മംഗലാപുരം-തിരുവനന്തപുരം അന്ത്യോദയ എക്സ്പ്രസ് ദിവസേന ഓടിക്കണമെന്നും
സർക്കാരും എംപിയും ഒറ്റക്കെട്ടായി കൊണ്ട് കാസറഗോഡ് കുമ്പളയിൽ പിറ്റ്ലൈൻ സ്ഥാപിക്കാൻ മുൻകൈയെടുക്കണമെന്നും എല്ലാ ദിവസവും വൈകിട്ട് പുറപ്പെടുന്ന മംഗലാപുരം-കണ്ണൂർ പാസഞ്ചർ (കൊറോണ കാരണം പറഞ്ഞ് നടപ്പിലാക്കിയ സമയമാറ്റംകൊണ്ട് ഫലത്തിൽ ഇപ്പോൾ മാവേലിയും മംഗലാപുരം കണ്ണൂർ-പാസഞ്ചറും എന്നും ലേറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്) പുതിയ സമയം ഇപ്പോൾ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും അത് പഴയപോലെ ഓടിച്ചു ജനങ്ങളുടെ ബുദ്ധിമുട്ട് അകറ്റണമെന്നും ഇരുവരും ചേർന്ന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

മംഗലാപുരത്ത് പോയി മടങ്ങുന്ന രോഗികളും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വലിയ ദുരിതമനുഭവിക്കുകയാണ്. എംപിയും , കാസർഗോഡ് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളും, മറ്റു പല സംഘടനകളും ഉൾപ്പെടെ നിരവധി നിവേദനകളും പരാതികളും നൽകിയെങ്കിലും റെയിൽവേ കനിയുന്നില്ല. കാസർഗോഡ് റെയിൽവേ പാസഞ്ചേഴ്സ് ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നേരിട്ടുപോയി ഡിവിഷൻ റെയിൽവേ മാനേജറോട് ഇക്കാര്യം പറഞ്ഞു ബോധിപ്പിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ടുകൊണ്ട് ആശ്വാസം നൽകണമെന്ന് പുതിയ ഡി.ആർ.എം. നോട്‌ അഭ്യർത്ഥിച്ചു. മാവേലി, പരശുറാം എക്സ്പ്രസുകൾ തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്ത് തിരിച്ചു വരുമ്പോൾ ചെറുവത്തൂർ, കോട്ടിക്കുളം, കുമ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്നും നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു.

കോഴിക്കോട് നിന്നും വൈകിട്ട് വരുന്ന പരശുറാം, എഗ്മോർ എക്സ്പ്രസ്സുകളുടെ
ആശാസ്ത്രീയമായ പുതിയ സമയം ജനങ്ങളെ വലിയ ദുരിതരാക്കിയതാണെന്നും അത് പഴയ പോലെ തന്നെ സർവീസ് നടത്താൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ചു.

തമിഴ്നാട്ടിലും തെക്കൻ കേരളത്തിലുമുള്ള പല പദ്ധതികളും ഉത്തരമലബാറിൽ കാണുന്നില്ല. മലബാറിൽ മാത്രം പല റെയിൽവേ വികസന കാര്യങ്ങളിലും 25 വർഷം പിറകിൽ ആണെന്നും ഡി.ആർ.എം നെ നിവേതക സംഘം അറിയിച്ചു. പിറ്റ് ലൈൻ സ്ഥാപിക്കുന്നത് സംസ്ഥാനത്തിന്റെ ഏറ്റവും അറ്റത്താവണമെന്നും കാസർകോഡ് കുമ്പളയിൽ 30 ഏക്കറോളം ഭൂമി റെയിൽവേയുടെ കൈവശമുണ്ടെന്നും ചൂണ്ടിക്കാണിച്ചു.

മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസിന് സർവീസ് ആരംഭിക്കുന്ന സമയത്ത് തന്നെ കാസർഗോഡ് അസോസിയേഷൻ നിർദ്ദേശിച്ച ചന്ദ്രഗിരി എക്സ്പ്രസ് പുനർനാമകരണം ചെയ്യണമെന്നും അഭ്യർത്ഥിച്ചു.

കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും ആരംഭിക്കുന്ന നിരവധി ട്രെയിനുകൾ മംഗലാപുരം വരെ നട്ടാൻ സാധിക്കുന്നില്ലെങ്കിൽ അതിന് കണക്ഷൻ വണ്ടിയായി മെമു വണ്ടികൾ സർവീസ് നടത്തണമെന്നും അഭ്യർത്ഥിച്ചു. പുതുതായി ആരംഭിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ്, ഉദയ എക്സ്പ്രസ്സ്‌ ട്രെയിനുകൾ മംഗലാപുരം വരെയോ കാസർകോട് വരെയോ നീട്ടാൻ സാധിക്കുന്നില്ലെങ്കിൽ കണക്ഷൻ
ട്രെയിനായി പാസഞ്ചർ ട്രെയിനുകളോ മെമു ട്രെയിനുകളോ ആരംഭിക്കണമെന്നും അഭ്യർത്ഥിച്ചു.

Back to Top