മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി കോൺഗ്രസ് ( ഐ എൻ ടി യു സി ) വിവിധ സംഘടനകളുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

Share

ചെറുവത്തൂർ : കണ്ണൂർ ആസ്റ്റർ മീംസ് ഹോസ്പിറ്റൽ ശ്രവണ ഹിയറിംഗ് സെന്റർ റോട്ടറി ക്ലബ്ബ് ചെറുവത്തൂർ എന്നിവരുടെ സഹകരണത്തോടെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ്സ് ഐ.എൻ.ടി.യു.സി കാസറഗോഡ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുവത്തുർ അച്ചാംതുരുത്തിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി മെഡിക്കൽ ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.വി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. മഹാത്‌മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി കോൺഗ്രസ് ( ഐ എൻ ടി യു സി ) ജില്ല ജനറൽ സെക്രട്ടറി വി.വി.ചന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു. ചടങ്ങിൽ റോട്ടറി അസിസ്റ്റന്റ് ഗവർണ്ണർ സുനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി പി.വി.കൃഷ്ണൻ; രവീന്ദ്രൻ . കെ.പി,ഡോ:അശ്വതി എന്നിവർ സംസാരിച്ചു. ചെറുവത്തൂർ റോട്ടറി ക്ലബ്ബ് ഭാരവാഹികളായ വി.സുധീർ സ്വാഗതവും പി.പി.സജീവ് നന്ദിയും പറഞ്ഞു പ്രദേശത്തെ നൂറോളം രോഗികൾ പരിശോധനയ്ക്ക് വിധേയരായി.

Back to Top