നവകേരളം ഏകദിന ശില്‍പ്പശാല മാര്‍ച്ച് 23 ന്

നവകേരളം ഏകദിന ശില്‍പ്പശാല മാര്‍ച്ച് 23 ന്
വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് കാസര്‍കോട് ജില്ലാ ഓഫീസ് നവകേരള പരിപാടിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന തദ്ദേശസ്വയംഭരണ പ്രതിനിധികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും, ആസൂത്രണ സമിതി അംഗങ്ങള്‍ക്കും ഏകദിന ശില്‍പ്പശാല മാര്‍ച്ച് 23 ന് രാവിലെ 10 മുതല്‍ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ ജെയസണ്‍മാത്യൂ മുഖ്യപ്രഭാഷണം നടത്തും. . കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി. രാജ്‌മോഹന്‍ സംയോജിത സാധ്യതകള്‍ എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കും , ഹരിതകേരളം, വലിച്ചറിയല്‍വിമുക്തക്യാമ്പയിന്‍, വൃത്തിയുള്ള പൊതു സ്ഥാപനങ്ങൾ ഗ്രേഡിങ് , നെറ്റ് സിറോ കാര്‍ബണ്‍ എമിഷന്‍, ജല ബജറ്റില്‍ നിന്നും ജല സുരക്ഷാ പ്ലാനിലേക്ക് . നീരുറവ്, ലൈഫ്, എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സെടുക്കും.