പ്രാപ്പൊയിൽ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ കലോൽസവം സിനിമ, സീരിയൽ, നാടക നടൻ ബേബി തോമസ് ചുണ്ട ഉത്ഘാടനം ചെയ്തു

ചെറുപുഴ: പ്രാപ്പൊയിൽ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ കലോൽസവം സിനിമ, സീരിയൽ, നാടക നടൻ ബേബി തോമസ് ചുണ്ട ഉത്ഘാടനം ചെയ്തു. സ്കൂളുകളിലെ സമാധാന അന്തരീക്ഷത്തേയും സന്തോഷത്തെയും തകർക്കുന്ന മയക്കുമരുന്നിനെതിരെ അദ്ദേഹം കുട്ടികൾക്ക് മുന്നറിയിപ്പു നൽകി. ശാസ്ത്ര സാഹിത്യ പരീക്ഷത്ത് പ്രവർത്തന കാലത്ത് പരിഷത്തിന്റെ യുറീക്കാ വിജ്ഞാനോൽസവ പരീക്ഷയും, പരിഷത്ത് കലാ ജാഥ. പരിശീലന കളരികളുമായി പ്രപ്പൊയിൽ സ്കളുമായുണ്ടായിരുന്ന അഭേദ്യമായ ബന്ധത്തെ ഉത്ഘാടകൻ അനുസ്മരിച്ചു. താൻ അഭിനയിച്ച 5 സംസ്ഥാന അവാർഡുകൾ നേടിയ കണ്ണൂർ സംഘചേതനയുടെ നാടകം പ്രാപ്പൊയിൽ അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ ജനങ്ങൾ പ്രകടിപ്പിച്ച ആവേശം ഇന്നും മറക്കാനാവില്ലെന്ന് ബേബി തോമസ് പറഞ്ഞു
പ്രിൻസിപ്പൾ സിജു ജോസഫ് സ്വാഗതം പറഞ്ഞു .പി ടി ഐ പ്രസിഡണ്ട് ദിലീഷ് കുമാർ അധ്യക്ഷത വഹിച്ചു കെ.എം.ഷാജി ചെറുപുഴ പഞ്ചായത്ത് അംഗം , സുരേഷ് പള്ളിപ്പാറ (കൈരളി മിന്നാം മിനുങ്ങ് ഫെയിം) അലിയാർ കുട്ടി , രജിത കെ .ജയിംസ് ഇമ്മാനുവൽ . രാധാകൃഷ്ണൻ കെ.വി തുടങ്ങിയവർ സംസാരിച്ചു