കർഷക തൊഴിലാളികളുടെ പെൻഷൻ വിതരണം ക്ഷേമനിധി ബോർഡ് വഴി നൽകണം

Share

കോട്ടപ്പാറ: കർഷക തൊഴിലാളി സംഘം (ബിഎംഎസ്)കാസർകോട് ജില്ലാ പ്രതിനിധിസമ്മേളനം വാഴക്കോട് സുബ്രഹ്മണ്യക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു.

ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി ബി സത്യനാഥ് ഉത്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻ്റ്
സുരേഷ് ദേളി അധ്യക്ഷനായി .
ജില്ലാ ഉപാധ്യക്ഷൻ കൃഷ്ണൻ കേളോത്ത്, മുള്ളേരിയ മേഖലാ സെക്രട്ടറി ലീലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സീ കേരളം സ്രാമ ജൂനിയറിൽ അവസരം നേടിയ
ആവണി രാകേഷ് ,കർഷക അവാർഡ് ജേതാവ് അനിൽ നാലാം വതുക്കൽ , ജില്ലാ കേരളോത്സവത്തിൽ ചിത്രരചനയിൽ ഒന്നാം സ്ഥാനം നേടിയ ടിവി സുജിത്ത് കോട്ടപ്പാറ ,മിസ്റ്റർ കാസർകോടായി തിരഞ്ഞെടുത്ത സജു ശങ്കർ
എന്നിവരെ ആദരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ഗോവിന്ദൻ മടിക്കൈ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ നാരായണൻ വാഴക്കോട് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.ഫെഡറഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വനജരാഘവൻ ഭാരവാഹി പ്രഖ്യാപനവും സമാരോപ് പ്രഭാഷണവും നടത്തി.
സുനിൽ വാഴക്കോട് സ്വാഗതവും, ജയമോൾ നന്ദിയും പറഞ്ഞു.
പുതിയ ജില്ലാ ഭാരവാഹികളായി സുരേഷ് ദേളി (പ്രസിഡന്റ്), കൃഷ്ണൻ കേളോത്ത് (സെക്രട്ടറി), സുനിൽ വാഴക്കോട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Back to Top