ഈ വർഷ​ത്തെ ഹജ്ജിന്​ അപേക്ഷിക്കാനുള്ള സമയപരിധി മാർച്ച്‌ 20 വരെ നീട്ടി

Share

കേന്ദ്ര ഹജ്ജ്​ കമ്മിറ്റി മുഖേന ഈ വർഷ​ത്തെ ഹജ്ജിന്​ അപേക്ഷിക്കാനുള്ള സമയ പരിധി നീട്ടി. ഈ മാസം​ 20 വൈകീട്ട്​ 5 മണി വരെ അപേക്ഷിക്കാം.വെള്ളിയാഴ്ച അവസാനിക്കേണ്ട സമയ പരിധിയാണ് നീട്ടിയത്​. ഇതുവരെ സംസ്ഥാന ഹജ്ജ്​ കമ്മിറ്റിക്ക്​ 18,210 അപേക്ഷകളാണ്​ ലഭിച്ചത്​.ഇതിൽ പതിനായിരത്തോളം പേർക്ക്​ കവർ നമ്പർ നൽകിയിട്ടുണ്ട്​. ബാക്കിയുള്ളവർക്ക്​ വരും ദിവസങ്ങളിൽ നൽകും. കേന്ദ്ര ഹജ്ജ്​ കമ്മിറ്റി വെബ്​സൈറ്റ്​ മുഖേനയാണ്​ ഹജ്ജിന്​ അപേക്ഷ സമർപ്പിക്കേണ്ടത്​. 12 വയസിന്​ മുകളിൽ ഉള്ളവർക്കാണ്​ അവസരം

Back to Top