കേരള സർക്കാർ പെടോളിനും, ഡീസലിനും കൂട്ടിയ നികുതി വർദ്ധന പിൻവലിക്കണം ബി എം എസ്

Share

മാവുങ്കാൽ- കാസറഗോഡ് ജില്ലാ ഓട്ടോറിക്ഷാ മസ്ദുർ സംഘ് ഹോസ്ദുർഗ് മേഖലാ പ്രവർത്തക സമ്മേളനം മാവുങ്കാൽ ഉദയ ക്ലബ്ബിൽ വെച്ച് ഹോസ്ദുർഗ് മേഖലാ പ്രസിഡണ്ട് കുഞ്ഞിരാമൻ കാട്ടുകുളങ്ങരയുടെ അദ്ധ്യക്ഷതയിൽ ബി എം എസ് ജില്ലാ സെക്രട്ടറി ഗോവിന്ദൻ മടിക്കൈ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ മേഖലാ സെക്രട്ടറി ഭരതൻകല്യാൺ റോഡ്, മടിക്കൈ മേഖല സെക്രട്ടറി സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളെ ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി വി.ബി.സത്യനാഥ് പ്രഖ്യാപിച്ചു. മേഖലാ സെക്രട്ടറി ഗോപാലകൃഷ്ണൻ സ്വാഗതവും, രാകേഷ് കല്യാണം നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ബാലകൃഷ്ണൻ സുര്യോദയം, സെക്രട്ടറി ഗോപാലകൃഷ്ണൻ, ട്രഷറർ ടി.കെ.കോമളൻ എന്നിവർ ഉൾപ്പെടെ 12 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Back to Top