ഇടുക്കിയിൽ പോപ്പുലര്‍ ഫ്രണ്ട് അനുകൂല പ്രകടനം; രണ്ട് പേർ അറസ്റ്റിൽ

Share

പോപ്പുലര്‍ ഫ്രണ്ട് അനുകൂല പ്രകടനം നടത്തിയ കേസിൽ ഇടുക്കിയിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബാലന്‍പിള്ളസിറ്റി സ്വദേശി അമീര്‍ഷാ, രാമക്കൽമേട് സ്വദേശി ഷെമീര്‍ എന്നിവരാണ് പിടിയിലായത്.

പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ ബാലന്‍പിള്ള സിറ്റിയില്‍ പ്രകടനം നടത്തിയ സംഘത്തിൽപ്പെട്ടവരാണ് ഇരുവരും. സംഭവത്തിൽ ഏഴ് പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തിരുന്നു. തമിഴ്നാട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ ഇരുവരും കട്ടപ്പന ഡി.വൈ.എസ്.പി ക്ക് മുന്നിലെത്തി കീഴടങ്ങുകയായിരുന്നു. ഇവരെ പിന്നീട് റിമാൻ്റ് ചെയ്തു.

അതേസമയം, രാജ്യവ്യാപകമായി നടന്ന എൻഐഎ റെയ്ഡ‍ിന് പിന്നാലെ പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചിരുന്നു. അ‍ഞ്ച് വർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ടിനും ക്യാമ്പസ് ഫ്രണ്ട് അടക്കമുള്ള എട്ട് അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്

Back to Top