കേബിള്‍ ടിവി ഓപറേറ്റേഴ്സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 11ന് കളനാട് കെ. എച്ച്ഹോളില്‍ നടക്കും

Share

കേബിള്‍ ടിവി ഓപറേറ്റേഴ്സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ മാര്‍ച് 11ന് കളനാട് കെ എച് ഹോളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
ഡിജിറ്റല്‍ കേബിള്‍ ടിവി രംഗത്ത് രാജ്യത്ത് ആറാം സ്ഥാനത്തും ഇന്റര്‍നെറ്റ് രംഗത്ത് പതിനൊന്നാം സ്ഥാനത്തും ദക്ഷിണേന്ത്യയിലും കേരളത്തിലും ഒന്നാം സ്ഥാനത്തും എത്താന്‍ സിഒഎക്ക് കീഴിലുള്ള പൊതുസംരംഭമായ കേരളവിഷന് സാധിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

രാവിലെ 10 മണിക്ക് കണ്‍വെന്‍ഷന്‍ നഗരിയില്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും. സിഒഎ സംസ്ഥാന ജെനറല്‍ സെക്രടറി കെവി രാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഹരീഷ് പി നായര്‍ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രടറി അജയന്‍ എംആര്‍ റിപോര്‍ടും സിസിഎന്‍ ചെയര്‍മാന്‍ കെ പ്രദീപ് കുമാര്‍ ഭാവി പദ്ധതിരേഖ റിപ്പോർട്ടും അവതരിപ്പിക്കും. സംസ്ഥാന സെക്രടറി നിസാര്‍ കോയ പറമ്പിൽ, കെസിസിഎല്‍ ഡയറക്ടര്‍ എം ലോഹിതാക്ഷന്‍ എന്നിവര്‍ സംസാരിക്കും. ബൈജുരാജ് സി പി അനുശോചന പ്രമേയം അവതരിപ്പിക്കും. സംഘാടക സമിതി ചെയര്‍മാന്‍ ഷൂകൂര്‍ കോളിക്കര സ്വാഗതവും മേഖലാ സെക്രടറി സുനില്‍കുമാര്‍ നന്ദിയും പറയും.

Back to Top