പൊതു മേഖലകൾ അദാനി ഗ്രൂപ്പിന് അടിയറ വെച്ച കേന്ദ്ര സർക്കാരിനെതിരെ ബളാൽബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിപ്രധിഷേധ സംഗമം നടത്തി

Share

പൊതു മേഖലകൾ അദാനി ഗ്രൂപ്പിന് അടിയറ വെച്ച കേന

ബളാൽ :സാധാരണക്കാരുടെ ആശയമായ പൊതു മേഖലകൾ അദാനി ഗ്രൂപ്പിന് അടിയറ വെച്ച കേന്ദ്ര സർക്കാരിനെതിരെ ബളാൽബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒടയഞ്ചാൽ ഐ.ഒ.ബി. ക്ക്മുന്നിൽ പ്രതിഷേധ സംഗമം നടന്നു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻറ് രാജു കട്ടക്കയം പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് മധുസൂദൻ ബാലൂർ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡണ്ട് ബി. പി പ്രദീപ്കുമാർ, കളളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണൻ , ബളാൽ മണ്ഡലം പ്രസിഡണ്ട് എം പി ജോസഫ് ,സൈമൺ കളളാർ മണ്ഡലം , പി.യു പത്മനാഭൻ കോടോംബേളൂർ മണ്ഡലം, പി ബാലചന്ദ്രൻ കാലിച്ചാനടുക്കം, രാധ ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി, ബ്ലോക്ക് ഭാരവാഹികളായ ബാലകൃഷ്ണൻ കെ. ചക്കിട്ടടുക്കം , മുരളി പനങ്ങാട്, ബാലകൃഷ്ണൻ മാഷ് പൂടംകല്ല്, സജി പ്ലാശേരി , കർഷക കോൺഗ്രസ് ജില്ലാ ഭാരവാഹികളായ എ.കുഞ്ഞിരാമൻ, പി.എ ആലി , അലക്സ് ബളാൽ ,ബിനോയ് ആൻ്റണി, അബ്ദുല്ല കള്ളാർ ,വി. കുഞ്ഞിക്കണ്ണൻ കളളാർ, നാരായണൻ കപ്പാതിക്കാൽ, മെമ്പർമാരായ അഡ്വക്കറ്റ് ഷീല, ആൻസി ജോസഫ് , ജിനിവിനോയ് , ജിബിൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്, വിനോദ് ജോസഫ് ചുള്ളിക്കര തുടങ്ങിയവർ സംസാരിച്ചു. മാധവൻ നായർ സ്വാഗതവും സജി പ്ലാച്ചേരിപ്പുറത്ത് നന്ദിയും പറഞ്ഞു .

Back to Top