സ്കൂട്ടറില്‍ കടത്തിയ അരക്കിലോ കഞ്ചാവുമായി യുവാവിനെ കാസര്‍കോട് എക്സൈസ് അറസ്റ്റ് ചെയ്തു.

Share

കാസര്‍കോട് : സ്കൂട്ടറില്‍ കടത്തിയ അരക്കിലോ കഞ്ചാവുമായി യുവാവിനെ കാസര്‍കോട് എക്സൈസ് അറസ്റ്റ് ചെയ്തു.കൊയിലാണ്ടി ഇല്ലിങ്ങല്‍ കോട്ടക്കല്ലിലെ ഇ.എം.സിദ്ദീഖ് (31) ആണ് അറസ്റ്റിലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്തു.

കാസര്‍കോട് എക്സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്‍ഡ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സി.ഐ. ജി.എ.ശങ്കറും സംഘവുമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. പ്രിവന്റീവ് ഓഫീസര്‍ കെ.സാബു, സിവില്‍ ഓഫീസര്‍മാരായ സി.അജീഷ്, പി.നിഷാദ്, കെ.സതീഷന്‍, എ.കെ.നസ്‌റുദ്ദീന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Back to Top