കാസര്‍കോട്: ഗവ. യുപി സ്‌കൂള്‍ പഠനോത്സവവും വിജയോത്സവവും ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന ഉദ്‌ഘാടനംചെയ്‌തു

കാസര്‍കോട്: ഗവ. യുപി സ്‌കൂള്‍ പഠനോത്സവവും വിജയോത്സവവും ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന ഉദ്‌ഘാടനംചെയ്‌തു.
പി.ടി.എ പ്രസിഡന്റ് കെ അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബൈക്കില്‍ ഒറ്റയ്‌ക്ക് രാജ്യം ചുറ്റിയ കുമ്പള സ്വദേശി അമൃത ജോഷി വിശിഷ്ടാതിഥിയായി. വനിതാദിനത്തിന്റെ ഭാഗമായി അമൃത ജോഷിക്ക് സ്‌കൂള്‍ പിടിഎയുടെ ഉപഹാരം ജില്ലാ പൊലീസ് മേധാവി സമ്മാനിച്ചു. എ.ഇ.ഒ അഗസ്‌റ്റിന്‍ ബര്‍ണാഡ് മുഖ്യാതിഥിയായി. എസ്.എം.സി ചെയര്‍മാന്‍ കെ.സി.ലൈജുമോന്‍, സീനിയര്‍ അസിസ്‌റ്റന്റ് ഷേര്‍ളി ഹൈസിന്ത്, സ്‌റ്റാഫ് സെക്രട്ടറി എ.ജയദേവന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാദ്ധ്യാപിക ടി.എന്‍.ജയശ്രീ സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ സര്‍വമംഗള റാവു നന്ദിയും പറഞ്ഞു. തുടര്‍ന്ന് പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.