പൂനെയിൽ സ്ത്രീകള്‍ വനിതാ ദിനം ആഘോഷിച്ചത് മദ്യശാല അടിച്ച്‌ തകര്‍ത്ത് .

Share

പൂനെ: സ്ത്രീ അബലയല്ല, ശക്തയാണെന്ന് കാട്ടിത്തരുന്ന കാലമാണിത്. ഇവിടെയിതാ പൂനെയിലെ സ്ത്രീകള്‍ വനിതാ ദിനം ആഘോഷിച്ചത് മദ്യശാല അടിച്ച്‌ തകര്‍ത്താണ്.

പൂനെയിലെ വഡ്ഗാവ് മാവലിലാണ് സ്ത്രീകള്‍ ഒത്തു ചേര്‍ന്ന് മദ്യശാല തകര്‍ത്തത്.

സാധാരണക്കാരും സ്ത്രീകളും ഈ മദ്യശാല മൂലം ഏറെ ബുദ്ധിമുട്ടിയിരുന്നു. ഒടുവില്‍ ഇന്ന് സ്ത്രീകള്‍ ഒത്തുചേര്‍ന്ന് മദ്യശാല തകര്‍ക്കുകയായിരുന്നു . മാവലിലെ റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പനശാലയാണ് സ്ത്രീകള്‍ തകര്‍ത്തത്. സ്‌കൂള്‍ കുട്ടികള്‍, പെണ്‍കുട്ടികള്‍, സ്‌ത്രീകള്‍, റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുന്ന വയോധികര്‍ എന്നിവര്‍ക്ക് മദ്യപാനികള്‍ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.
സ്ത്രീകളെയും പെണ്‍കുട്ടികളെയും പീഡിപ്പിക്കുന്ന നിരവധി സംഭവങ്ങളും ഈ ഭാഗത്ത് നടന്നിട്ടുണ്ടെന്ന് പറയപ്പെടുന്നു. മദ്യശാല അടച്ചുപൂട്ടുന്നത് സംബന്ധിച്ച്‌ പോലീസിന് പരാതി നല്‍കിയെങ്കിലും താത്കാലികമായി അടച്ചിടുകയും സ്ഥിതി വീണ്ടും പഴയപടിയാകുകയും ചെയ്യുമായിരുന്നു . തുടര്‍ന്ന് ഇന്ന് വനിതാ ദിനം ആഘോഷിക്കുമ്ബോള്‍ സ്ത്രീകള്‍ ഒത്തുചേര്‍ന്ന് ഇത് തല്ലി തകര്‍ക്കുകയായിരുന്നു. സ്ഥലത്ത് മറ്റൊരു ബിസിനസ് തുടങ്ങാന്‍ പ്രദേശത്തെ നിര്‍ധനായ സ്ത്രീയോട് മറ്റ് സ്ത്രീകള്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.പൂനെയിലെ വഡ്ഗാവ് മാവലിലാണ് സ്ത്രീകള്‍ ഒത്തു ചേര്‍ന്ന് മദ്യശാല തകര്‍ത്തത്.സാധാരണക്കാരും സ്ത്രീകളും ഈ മദ്യശാല മൂലം ഏറെ ബുദ്ധിമുട്ടിയിരുന്നു. ഒടുവില്‍ ഇന്ന് സ്ത്രീകള്‍ ഒത്തുചേര്‍ന്ന് മദ്യശാല തകര്‍ക്കുകയായിരുന്നു . മാവലിലെ റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പനശാലയാണ് സ്ത്രീകള്‍ തകര്‍ത്തത്. സ്‌കൂള്‍ കുട്ടികള്‍, പെണ്‍കുട്ടികള്‍, സ്‌ത്രീകള്‍, റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുന്ന വയോധികര്‍ എന്നിവര്‍ക്ക് മദ്യപാനികള്‍ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.

സ്ത്രീകളെയും പെണ്‍കുട്ടികളെയും പീഡിപ്പിക്കുന്ന നിരവധി സംഭവങ്ങളും ഈ ഭാഗത്ത് നടന്നിട്ടുണ്ടെന്ന് പറയപ്പെടുന്നു. മദ്യശാല അടച്ചുപൂട്ടുന്നത് സംബന്ധിച്ച്‌ പോലീസിന് പരാതി നല്‍കിയെങ്കിലും താത്കാലികമായി അടച്ചിടുകയും സ്ഥിതി വീണ്ടും പഴയപടിയാകുകയും ചെയ്യുമായിരുന്നു . തുടര്‍ന്ന് ഇന്ന് വനിതാ ദിനം ആഘോഷിക്കുമ്ബോള്‍ സ്ത്രീകള്‍ ഒത്തുചേര്‍ന്ന് ഇത് തല്ലി തകര്‍ക്കുകയായിരുന്നു. സ്ഥലത്ത് മറ്റൊരു ബിസിനസ് തുടങ്ങാന്‍ പ്രദേശത്തെ നിര്‍ധനായ സ്ത്രീയോട് മറ്റ് സ്ത്രീകള്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

 

Back to Top