മഹിളാ അസോസിയേഷന്‍ കാഞ്ഞങ്ങാട് പൊതുയോഗം സംഘടിപ്പിച്ചു

സാര്‍വദേശീയ വനിതാദിനത്തിന്റെ ഭാഗമായി മഹിളാ അസോസിയേഷന്‍, കേരള കര്‍ഷകസംഘം, സിഐടിയു, കര്‍ഷകത്തൊഴിലാളി യൂണിയന്‍, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ എന്നിവ വനിതകളുടെ പൊതുയോഗം നടത്തി.
നോര്‍ത്ത് കോട്ടച്ചേരില്‍ കേരള കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി വത്സല മോഹന്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി വി പ്രസന്നകുമാരി അധ്യക്ഷയായി. മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം ഇ പത്മാവതി, കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ രമണി, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ ആര്‍ അനിഷേധ്യ, എസ്‌എഫ്‌ഐ ജ-ില്ലാ ജോയിന്റ് സെക്രട്ടറി മാളവിക രാമചന്ദ്രന്‍, ടി പി ശാന്ത, പി സി സുബൈദ, എം ലക്ഷ്മി, കെ വി സുജാത, സുനു ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം സുമതി സ്വാഗതം പറഞ്ഞു.