ടീച്ചേഴ്സ് അക്കാദമി ചീമേനി വനിതാദിനാചരണം നടത്തി :

Share

മാർച്ച് 8 അന്താരാഷ്ട്രാ വനിതാദിനത്തിൽ ടീച്ചേഴ്സ് അക്കാദമി പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റർ ചീമേനി വനിതാദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ചീമേനി ടൗണിലെ ഓട്ടോ ഡ്രൈവർമാരിലെ വനിതാ ഡ്രൈവർമാരായ മിനി, രമ്യ എന്നിവരെ ചീമേനി പോലീസ് സ്റ്റേഷൻ SHO ശ്രീമതി കെ.അജിത സ്നേഹോപഹാരം നൽകി ആദരിച്ചു. നിയമപാലന രംഗത്ത് ആത്മാർത്ഥ സേവനം നടത്തുന്ന SHO ശ്രീമതി.കെ.അജിതയെ ടീച്ചേഴ്സ് അക്കാദമി പ്രിൻസിപ്പാൾ ലത. എവി സ്നേഹോപഹാരം നൽകി ആദരിച്ചു.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി പി. ധനേഷ് അദ്ധ്യക്ഷൻ വഹിച്ചു. ടീച്ചർമാരായ വീണ.എം വി, മഞ്ജുഷ.പി,സ്നേഹ.എം, ഓട്ടോ യൂണിയൻ പ്രതിനിധി ടിജോ,നൂറാ ഹൈനിഎന്നിവർ സംസാരിച്ചു.

Back to Top