അമൃത കൊളേജ് വനിതാദിനത്തിന്റെ നിറവിൽ:മധുരം പങ്ക് വെച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര വനിതാദിനഘോഷം കാഞ്ഞങ്ങാട് അമൃത കോളേജ് സമുചിതമായി ആഘോഷിച്ചു.
സാമൂഹ്യ പ്രവർത്തകയും ഗൃഹലക്ഷ്മി വേദി സംസ്ഥാന കമ്മിറ്റി അംഗവും കാഞ്ഞങ്ങാട് നഗരസഭ കൗൺസിലറുമായ സി.എച്ച് സുബൈദ കേക്ക് മുറിച്ച് ആഘോഷ പരിപാടികൾ ഉൽഘാടനം ചെയ്തു. കോളേജ് പി ആർ ഒ അംബിക രവീന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു. അമൃത കോളേജ് എം ഡി രവീന്ദ്രൻ മുങ്ങത്ത്, അദ്ധ്യാപകരായ സനിജ, രേഷ്മ, വിദ്യാസാഗർ എന്നിവർ സംസാരിച്ചു. എച്ച്.കെ പ്രവീൺ മാഷ് സ്വാഗതവും, പി.ജയശ്രി ടീച്ചർ നന്ദിയും പറഞ്ഞു.
തുടർന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും പരസ്പരം ആശ്ളേഷിച്ചും ആലിംഗനം ചെയ്തും ആഘോഷ ചടങ്ങുകൾ മധുരതരമാക്കി