ഇന്ത്യൻ നാഷണൽ കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രിഇന്ദിരാ ഗാന്ധി അനുസ്മരണ യോഗം സംഘടിപ്പിച്ചു

Share

രാജപുരം : കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളാർ ടൗണിൽ ഇന്ദിരാഗാന്ധി അനുസ്മരണയോഗം സംഘടിപ്പിച്ചു
ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം എം സൈമൺ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി മുഖ്യപ്രഭാഷണം നടത്തി ഹരീഷ് പി നായർ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണൻ,ബളാൽ ബ്ലോക്ക്‌ കോൺഗ്രസ് സെക്രട്ടറി വി കെ ബാലകൃഷ്ണൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബി രാമ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിനോദ് ഇടക്കടവ്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജയരാജ് എബ്രഹാം,ആദിവാസി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുന്ദരൻ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ബി അബ്ദുള്ള,കെ പി മുഹമ്മദ് ഹാജി,ബി മുഹമ്മദ് എന്നിവർ സംസാരിച്ചു.
സജി പ്ലാച്ചേരി സ്വാഗതവും രേഖാ സി നന്ദിയും പറഞ്ഞു ചടങ്ങിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു

Back to Top